Job Fair : ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും; അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5
പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർ രജിസ്റ്റർ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാൽ മുഖേനയോ ഓഫീസ് ഇ-മെയിൽ വഴിയോ അയയ്ക്കണം.
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴിൽ സേവന കേന്ദ്രം (Differently Abled People) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി മാർച്ച് 10ന് (രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ) (Job Fair) തൊഴിൽമേള സംഘടിപ്പിക്കും. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർ രജിസ്റ്റർ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാൽ മുഖേനയോ ഓഫീസ് ഇ-മെയിൽ വഴിയോ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/ggVgujdNm6Yo91R8A, ഇ-മെയിൽ: vrctvm@nic.in. വിലാസം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, ഭാരത സർക്കാർ, തൊഴിൽ മന്ത്രാലയം (ഡി.ജി.ഇ) നാലാഞ്ചിറ, തിരുവനന്തപുരം- 695015. കൂടുതൽ വിവരങ്ങൾക്ക്: 0471-2530371, 9895544834, 9400739172.
റൂസയിൽ താൽക്കാലിക ഒഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4. അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്‌സിറ്റി. പി.ഒ, തിരുവനന്തപുരം-695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണ്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത്-ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, പ്രോഗ്രാമിംഗ് ഇന്‍ ജാവ, ഡോട്ട് നെറ്റ്, പി.എച്ച്.പി, പൈത്തണ്‍ എന്നീ കോഴ്‌സുകളിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഫോണ്‍- 0471 2337450, 9544499114.