Interview : ഇടുക്കി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് അഭിമുഖം ഏപ്രില്‍ 5,6 തീയതികളില്‍

ഫോം മാര്‍ക്കിന്റെയും ഓണ്‍ലൈന്‍ പരീക്ഷയുടേയും അടിസ്ഥാനത്തില്‍  യോഗ്യത നേടിയവര്‍ക്കാണ്  അഭിമുഖം

interview for akshaya entrepreneurs

ഇടുക്കി: ഇടുക്കി ജില്ലയിലെ ഒഴിവുള്ള 21 ലൊക്കേഷനിലേയ്ക്കായി (Akshaya Entrepreneurs) അക്ഷയ സംരംഭകകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം  ഏപ്രില്‍ 5, 6 തീയതികളില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തും. ഫോം മാര്‍ക്കിന്റെയും ഓണ്‍ലൈന്‍ പരീക്ഷയുടേയും അടിസ്ഥാനത്തില്‍  യോഗ്യത നേടിയവര്‍ക്കാണ്  അഭിമുഖം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ വെബ്‌സൈറ്റ്,  അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും  ഫോണ്‍: 04862 232 215, 232209.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ മൾട്ടി ടാസ്‌കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (സി.ബി.ഐ.സി. ആൻഡ് സി.ബി.എൻ) തസ്തികകളിലേക്കു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

പ്രോഗ്രാം ഓഫീസർ കരാർ നിയമനം
വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.wcd.kerala.gov.in.

Latest Videos
Follow Us:
Download App:
  • android
  • ios