Indian Army Recruitment : ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ്: 191 തസ്തികകളിലേക്ക് അപേക്ഷ; മറ്റ് വിശദാംശങ്ങളറിയാം
അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 06
തിരുവനന്തപുരം: ഇന്ത്യൻ ആർമി (Indian Army Recruitment 2022) എസ്‌എസ്‌സി (ടെക്) - 59 പുരുഷൻമാർ, എസ്‌എസ്‌സിഡബ്ല്യു (ടെക്) - 30 വനിതാ കോഴ്‌സ് 2022 (191 ഒഴിവുകൾ) കോഴ്‌സുകളിലേക്കുള്ള (post Vacancies) ഒഴിവുകൾ പ്രഖ്യാപിച്ചു. 2022 ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 06. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം.
ഇന്ത്യൻ ആർമി റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ:
തസ്തിക: ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) 59 പുരുഷന്മാർ (ഒക്ടോബർ 2022) കോഴ്സ്
ഒഴിവുകളുടെ എണ്ണം: 175
പേ സ്കെയിൽ: 56100 – 1,77,500/- ലെവൽ 10
തസ്തിക: ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) 30 വനിതാ ടെക്നിക്കൽ കോഴ്സ് (ഒക്ടോബർ 2022)
ഒഴിവുകളുടെ എണ്ണം: 14
പേ സ്കെയിൽ: 56100 – 1,77,500/- ലെവൽ 10
തസ്തിക: എസ്എസ്‌സി (ഡബ്ല്യു) ടെക് & എസ്എസ്‌സി(ഡബ്ല്യു)(നോൺ-ടെക്) (നോൺ യുപിഎസ്‌സി) (പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകൾ മാത്രം)
ഒഴിവുകളുടെ എണ്ണം: 02
പേ സ്കെയിൽ: 56100 – 1,77,500/- ലെവൽ 10
എസ്‌എസ്‌സി (ടെക്) - 58 പുരുഷന്മാരും എസ്‌എസ്‌സിഡബ്ല്യു (ടെക്) - 29 സ്ത്രീകളും കോഴ്‌സ്: ഉദ്യോഗാർത്ഥികൾക്ക് അനുബന്ധ എഞ്ചിനീയറിംഗ് സ്ട്രീമുകളിലെ ബി.ഇ./ബി ഉണ്ടായിരിക്കണം.. പ്രായപരിധി: 20 മുതൽ 27 വയസ്സ് വരെ
എസ്‌എസ്‌സി (ഡബ്ല്യു) (നോൺ-ടെക്) (നോൺ യുപിഎസ്‌സി) - ഡിഫൻസ് പേഴ്‌സണലിന്റെ വിധവകൾ: സ്ഥാനാർത്ഥിക്ക് ഏതെങ്കിലും സ്ട്രീമിൽ ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമി വെബ്സൈറ്റ് joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടി ആരംഭിച്ച തീയതി: മാർച്ച് 08, 2022. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 06, 2022