Fact Check : ജോലി വാഗ്ദാനം നല്‍കി വ്യാജ അറിയിപ്പ്; ഉദ്യോ​ഗാർത്ഥികൾ ജാ​ഗ്രത പാലിക്കണമെന്ന് ഇൻകം ടാക്സ് വകുപ്പ്

 നിങ്ങൾക്ക് ഈ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസക്തമായ എല്ലാ വിവരങ്ങളും നിങ്ങൾക്ക് കണ്ടെത്താനാകും.

income tax department warns about fake job offer

ദില്ലി: വ്യാജ ജോലി വാ​ഗ്ദാനം (Fake Job Offer) ചെയ്ത് തട്ടിപ്പുകാർ രം​ഗത്തെത്തിയിട്ടുണ്ടെന്ന് ഉദ്യോ​ഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് (Income Tax Department). കൊവിഡ് വ്യാപനത്തെ തുടർന്ന് സ്ഥിതിഗതികൾ എല്ലാ ദിവസവും മാറിക്കൊണ്ടിരിക്കുന്നതിനാൽ, തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ആദായ നികുതി വകുപ്പിൽ ജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് നിരവധി ആളുകൾക്ക് തട്ടിപ്പുകാർ ജോയിനിം​ഗ് ലെറ്റർ നൽകിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

ആദായ നികുതി വകുപ്പിലെ ഗ്രൂപ്പ്-ബിയിലെയും ഗ്രൂപ്പ്-സിയിലെയും ജോലികൾക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി (എസ്‌എസ്‌സി) മാത്രമാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളതെന്നും  വകുപ്പ് കൂടുതൽ മുന്നറിയിപ്പ് നൽകി. നിങ്ങൾക്ക് ഈ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസക്തമായ എല്ലാ വിവരങ്ങളും നിങ്ങൾക്ക് കണ്ടെത്താനാകും.

വഞ്ചനയ്ക്ക് ഇരയാകാൻ സാധ്യതയുള്ള ഏതെങ്കിലും അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്യുന്ന പലരും പണം കൈപ്പറ്റിയതോടെ അതുമായി ഒളിച്ചോടുന്നതും പതിവാണ്. അജ്ഞാതരായ ആളുകളുമായി ജോലി സംബന്ധമായ ഒരു ഇടപാടിലും ഏർപ്പെടരുത്. അത്തരമൊരു സംഭവത്തെക്കുറിച്ച് നിങ്ങൾക്ക് സംശയം തോന്നിയാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://cybercrime.gov.in സന്ദർശിച്ച് പരാതി രജിസ്റ്റർ ചെയ്യുക.

Latest Videos
Follow Us:
Download App:
  • android
  • ios