ഐസർ പ്രവേശനപരീക്ഷ സെപ്റ്റംബർ 17ന്: കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രം; ഓഗസ്റ്റ് 31വരെ അപേക്ഷ

തിരുവനന്തപുരം, തിരുപ്പതി, പുനെ, ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി ക്യാമ്പസുകളിലാണ് പ്രവേശനം. പ്രവേശനപരീക്ഷ സെപ്റ്റംബർ 17ന് നടക്കും. 
 

iiser entrance examination held at September 17

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER) വിവിധ കേന്ദ്രങ്ങളിൽ ബിരുദതല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, തിരുപ്പതി, പുനെ, ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി ക്യാമ്പസുകളിലാണ് പ്രവേശനം. പ്രവേശനപരീക്ഷ സെപ്റ്റംബർ 17ന് നടക്കും. 

കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. ഓരോ കേന്ദ്രത്തിലെയും വിഷയങ്ങൾ  http://iiseradmission.in ൽ ലഭ്യമാണ്. അപേക്ഷകർ പ്ലസ്ടു പരീക്ഷ സയൻസ് സ്ട്രീമിൽ 60 ശതമാനം മാർക്കോടെ പാസായിരിക്കണം.അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം). ബി.എസ്.എം.എസ്. പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സോ ബയോളജിയോ പഠിച്ചിരിക്കണം. നാലുവർഷ ബി.എസ്. (ഇക്കണോമിക് സയൻസസ്, എൻജിനിയറിങ് സയൻസസ്) പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണമെന്നും നിർബന്ധമാണ്.

പ്രവേശനം

2021’22ൽ സജീവമാകുന്ന കിഷോർ വൈജ്ഞ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.) ഫെലോഷിപ്പിന് അർഹതയുള്ളവർക്ക് കെ.വി.പി.വൈ. ചാനലിൽ അപേക്ഷിക്കാം. 2021 ജെ.ഇ.ഇ. അഡ്വാൻസ്ഡ് കോമൺ റാങ്ക് പട്ടികയിലോ കാറ്റഗറി പട്ടികയിലോ 15000നകം റാങ്കുള്ളവർക്ക് ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ വഴി അപേക്ഷിക്കാം. 2020ലോ 2021ലോ സയൻസ് സ്ട്രീമിൽ പ്ലസ്ടു ജയിച്ച കട്ട് ഓഫ് മാർക്ക് (60/55 ശതമാനം) നേടിയവർക്ക് സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ്സ് ചാനൽ (എസ്.സി.ബി.) വഴി അപേക്ഷിക്കാം. ഇവർ ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.എ.ടി.) അഭിമുഖീകരിക്കണം.

അവസാന തീയതി
കെ.വി.പി.വൈ; എസ്.സി.ബി. ചാനലുകൾ വഴി പ്രവേശനം തേടുന്നവർക്ക്  http://iiseradmission.in/വഴി ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം. അർഹതയ്ക്കുവിധേയമായി ഒരാൾക്ക് ഒന്നിൽ കൂടുതൽ ചാനലിൽ അപേക്ഷിക്കാം. രജിസ്ട്രേഷൻ നടത്തി അപേക്ഷ നൽകണം. അപേക്ഷാഫീസ് 2000 രൂപ. ഓൺലൈനായി അടയ്ക്കാം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ അപേക്ഷാ സമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos
Follow Us:
Download App:
  • android
  • ios