IHRD Course : ഐ.എച്ച്.ആര്‍.ഡി യുടെ വിവിധ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളത്ത് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

IHRD free courses

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി (എന്‍.ഐ.ഇ.എല്‍.ഐ.ടി) ഐ.എച്ച്.ആര്‍.ഡി യുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ എറണാകുളത്ത് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ അഞ്ച്. കോഴ്‌സുകള്‍: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റാ എന്‍ട്രി ആന്റ്   ഓഫീസ് ഓട്ടോമേഷന്‍, 135 മണിക്കൂര്‍, പ്‌ളസ് ടു / ഐ.ടി.ഐ ( 1 വര്‍ഷം) 50 ശതമാനം മാര്‍ക്കേടെ പാസായിരിക്കണം. അഡ്വാന്‍സ്  ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്റ്  പബ്ലിഷിങ്, 200 മണിക്കൂര്‍, പ്‌ളസ് ടു. കൂടുതല്‍ വിവിരങ്ങള്‍ക്ക്  ഫോണ്‍-0484 2985252

കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും (KASE)   ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ എറണാകുളവും സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകള്‍ക്കയായി  ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ അഞ്ച് . കോഴ്‌സ്: കപ്പാസിറ്റി ബില്‍ഡിങ് ആന്റ് വലപ്പ്‌മെന്റ് ഓഫ് ഒണ്‍ട്രപ്രണറിയല്‍ സ്‌കില്‍സ് ട്രെയിനിങ് ഫോര്‍ വുമണ്‍ അക്രോസ് കേരള  ടു സെറ്റ് അപ്പ് ഡൊമസ്റ്റിക്ക്  ഇലക്ട്രിക്കല്‍ / പ്ലംബിങ് ടെക്‌നിക്കല്‍ സര്‍വീസ് ഹബ്, ആറ് മാസം, എസ്.എസ്.എല്‍.സി, ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ എറണാകുളം, ഫോണ്‍ - 0484-2337838

 

Latest Videos
Follow Us:
Download App:
  • android
  • ios