IBPS Recruitment 2022 : ഐബിപിഎസ് റിക്രൂട്ട്മെന്റ്; ഡിവിഷൻ ഹെഡ് തസ്തികയിലേക്ക് അപേക്ഷിക്കാം
മാർച്ച് 24-ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഏപ്രിൽ 13 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (Institute of Banking Personnel Selection) (ഐബിപിഎസ്) ഡിവിഷൻ ഹെഡ് (ടെക്നോളജി സപ്പോർട്ട് സർവീസസ്) (Division Head) തസ്തികയിലേക്ക് താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് - ibps.in വഴി അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് ഊ ജോലി ലഭിക്കുന്നത്. മാർച്ച് 24-ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഏപ്രിൽ 13 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
IBPS റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
ഡിവിഷൻ ഹെഡ് (ടെക്നോളജി സപ്പോർട്ട് സർവീസസ്): 1 പോസ്റ്റ്
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ കൂടാതെ/ അല്ലെങ്കിൽ തത്തുല്യം എന്നിവയിൽ (സർവകലാശാല/ സ്ഥാപനം/ ഗവ. ഓഫ് ഇന്ത്യ അംഗീകരിച്ച/ സർക്കാർ റെഗുലേറ്ററി ബോഡികൾ അംഗീകരിച്ച) ബിരുദം/ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വാർഷിക ശമ്പളം 25 ലക്ഷം രൂപ (ഏകദേശം)താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിൽ 13-ന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് - ibps.in വഴി അപേക്ഷിക്കാം.