ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ; അടിസ്ഥാനയോഗ്യത എസ്.എസ്.എൽ.സി.
കോഴ്‌സുകളുടെ അടിസ്ഥാനയോഗ്യത എസ്.എസ്.എൽ.സി. ആണ്. പ്രോസ്‌പെക്റ്റസിനും അപേക്ഷിക്കുന്നതിനും www.fcikerala.org സന്ദർശിക്കുക.
തിരുവനന്തപുരം: കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2021-22 അധ്യായന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി. അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ അടിസ്ഥാനയോഗ്യത എസ്.എസ്.എൽ.സി. ആണ്. പ്രോസ്‌പെക്റ്റസിനും അപേക്ഷിക്കുന്നതിനും www.fcikerala.org സന്ദർശിക്കുക. അപേക്ഷ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona