Kerala PSC : ഹയർസെക്കണ്ടറി എച്ച്എസ്എസ്ടി ജേണലിസം: ഒറ്റത്തവണ പ്രമാണ പരിശോധന

വെരിഫിക്കേഷൻ സംബന്ധിച്ച് പ്രൊഫൈൽ മെസ്സേജ്, sms എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. 

higher secondary HSST Journalism

തിരുവനന്തപുരം: കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ  HSST JOURNALISM (Cat.488/2019) തസ്തികയ്ക്കായി 08.03.2022 തീയതിയിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന 06.04.2022 തീയതിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും വച്ച് നടത്തുന്നു. വെരിഫിക്കേഷൻ സംബന്ധിച്ച് പ്രൊഫൈൽ മെസ്സേജ്, sms എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. വെരിഫിക്കേഷന് ഹാജരാവേണ്ട സ്ഥലം, സമയം എന്നിവ സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വെരിഫിക്കേഷൻ ഷെഡ്യൂൾ പരിശോധിച്ചതിനു ശേഷം നിർദ്ദേശിച്ചിട്ടുള്ള ഓഫീസിൽ ഹാജരാവേണ്ടതാണ് കോവിഡ് -19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രൊഫൈൽ പരിശോധിക്കുക. 

മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസ് ക്രാഷ് കോഴ്‌സ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌മെട്രിക്  ഹോസ്റ്റലുകളിലും എം.ആർ.എസുകളിലും താമസിച്ച് പഠനം നടത്തിവരുന്ന പ്ലസ് ടു വിദ്യാർത്ഥികളെ മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുളള 45 ദിവസത്തെ പരിശീലന പദ്ധതി നടത്തുന്നതിന് തിരുവനന്തപുരം ജില്ലയിലെ സന്നദ്ധരായ മികച്ച സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 100 വിദ്യാർഥികളുടെ വീതം ബാച്ചുകളിലാണ് പരിശീലനം നൽകേണ്ടത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ അവരുടെ കഴിഞ്ഞ മൂന്നു കൊല്ലത്തെ പെർഫോർമൻസ് റിപ്പോർട്ട് കൂടി ഉൾപ്പെടുത്തേണ്ടതാണ്. അപേക്ഷകൾ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-695033 ലേക്ക് ലഭ്യമാക്കേണ്ടതാണ്.  അവസാന തീയതി ഏപ്രിൽ ഏഴ് വൈകിട്ട് 5 മണി. ഫോൺ:  0471-2737253.


 

Latest Videos
Follow Us:
Download App:
  • android
  • ios