GATE 2022 Admit Card : ഗേറ്റ് അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം; വിശദാംശങ്ങൾ വെബ്സൈറ്റിൽ
വിദ്യാർത്ഥികൾക്ക് അവരുടെ എൻറോൾമെന്റ് ഐഡികളോ അല്ലെങ്കിൽ ഇമെയിൽ ഐഡികളും പാസ്‌വേഡുകളും ഉപയോഗിക്കാം.
ദില്ലി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) (GATE 2022) അഡ്മിറ്റ് കാർഡുകൾ (Admit Card) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഖരഗ്പൂർ ഇന്ന് പുറത്തിറക്കും. ഗേറ്റ് 2022 അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റായ gate.iitkgp.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ എൻറോൾമെന്റ് ഐഡികളോ അല്ലെങ്കിൽ ഇമെയിൽ ഐഡികളും പാസ്‌വേഡുകളും ഉപയോഗിക്കാം. ഗേറ്റ് 2022 പരീക്ഷകൾ 2022 ഫെബ്രുവരി 5-ന് ആരംഭിച്ച് 2022 ഫെബ്രുവരി 13 ന് അവസാനിക്കപം. സ്‌ക്രൈബ് തിരഞ്ഞെടുക്കൽ, സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള പരീക്ഷാ കേന്ദ്രം തയ്യാറാക്കൽ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ 2022 ഫെബ്രുവരി 4-ന് ആരംഭിക്കും. “അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ജനുവരി 15, 2022 മുതൽ ലഭ്യമാണ്,” ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയിൽ പറയുന്നു.
ഗേറ്റ് 2022 രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുക. ആദ്യത്തേത് രാവിലെ 9 മുതൽ 12 വരെയും അടുത്തത് 2:30 നും 5:30 നും ഇടയിൽ. അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഔദ്യോഗിക വെബ്സൈറ്റ് gate.iitkgp.ac.in സന്ദർശിക്കുക. ലിങ്കിൽ, "അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക" എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത വിൻഡോയിൽ ഗേറ്റ് 2022 ഐഡിയും മറ്റ് ലോഗിൻ വിവരങ്ങളും ചേർക്കുക. GATE 2022 അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യുക