GATE 2022 Admit Card : ഗേറ്റ് 2022 അഡ്മിറ്റ് കാർഡ് ജനുവരി 7 മുതൽ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
ജനുവരി 3 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയാണുണ്ടായത്.
ദില്ലി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) (GATE 2022) പരീക്ഷയുടെ (Admit Card) അഡ്മിഷൻ കാർഡ് ജനുവരി 7 മുതൽ ഡൗൺലോഡ് ചെയ്യാം. ജനുവരി 3 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയാണുണ്ടായത്. ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഗേറ്റ് 2022 ഐഡി, ജനനതീയതി എന്നിവ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. അഡ്മിഷൻ കാർഡിനെ സംബന്ധിച്ച സ്ഥിരീകരണം വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗേറ്റ് 2022 പരീക്ഷയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ അറിയിപ്പുകളെക്കുറിച്ച് ഉദ്യോഗാർത്ഥികൾ ബോധ്യമുള്ളവരായിരിക്കണം. ഗേറ്റ് 2022 പരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റാണിത്. പരീക്ഷയെ സംബന്ധിച്ച സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ഉദ്യോഗാർത്ഥികൾ https://gate.iitkgp.ac.in എന്ന വെബ്സൈററ് സന്ദർശിക്കേണ്ടതാണ്. സ്ഥിരീകരണ പ്രസ്താവനയിൽ പറയുന്നു.
ഔദ്യോഗികെ വെബ്സൈറ്റായ https://gate.iitkgp.ac.in സന്ദർശിക്കുക. ഹോം പേജിൽ ഗേറ്റ് അഡ്മിറ്റ് കാർഡ് 2022 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ലോഗിൻ വിൻഡോയിൽ ഐഡി, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്യുക. ഫെബ്രുവരി 5 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഫെബ്രുവരി 13 ന് അവസാനിക്കും. ഖരഗ്പൂർ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മേൽനോട്ടത്തിലാണ് ഈ വർഷം പരീക്ഷ നടക്കുന്നത്.