സൈബർശ്രീ സി-ഡിറ്റിൽ 1000 രൂപ സ്റ്റൈപെൻഡോടെ മത്സരപരീക്ഷകളിൽ സൗജന്യ പരിശീലനം

വിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. 

Free training in competitive exams with a stipend of Cybersree C DIT

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ആവശ്യമായ മത്സര പരീക്ഷകളിൽ പട്ടികജാതി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി പരിശീലനം നൽകുന്നു. വിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഒക്ടോബര്‍ എട്ട് ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 3 വർഷ ഡിപ്ലോമ/ എൻജിനിയറിംഗ് എന്നിവയിലൊന്ന് പാസായ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായ പരിധി 18 നും 26 നും മദ്ധ്യേ. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഒക്ടോബർ എട്ടിന് മുൻപ് അയയ്ക്കണം. അപേക്ഷകൾ www.cybersri.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ 0471-2933944, 9947692219, 9447401523.


 

Latest Videos
Follow Us:
Download App:
  • android
  • ios