ഗവൺമെന്റ് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പി.എസ്.സി പരിശീലനം

പി.എസ്.സി. നടത്തുന്ന ഡിഗ്രിതല മത്സരപരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. 

free training for psc examination

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. (PSC) നടത്തുന്ന ഡിഗ്രിതല (Degree Level Exam) മത്സരപരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ; പി.ആർ.ഡി പ്രിസം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും. നവംബർ എട്ടിന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 30ന് മുൻപ് അപേക്ഷിക്കണം. ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.  അപേക്ഷാഫോം ഓഫീസിൽ ലഭിക്കും.

വാഹനങ്ങള്‍ കട്ടപ്പുറത്ത്, ഡ്രൈവര്‍മാരെ പിരിച്ച് വിട്ടു; ഐടി വീട്ടിലായപ്പോള്‍ തളര്‍ന്ന് ഗതാഗത മേഖലയും

Latest Videos
Follow Us:
Download App:
  • android
  • ios