വനിതകള്‍ക്ക് സൗജന്യമായി ഫുള്‍സ്റ്റാക്ക്, ബ്ലോക് ചെയിന്‍ കോഴ്‌സുകള്‍; ഫെബ്രുവരി 19 വരെ; പ്രവേശന പരീക്ഷ 24 ന്

ഫുള്‍സ്റ്റാക് ഡെവലപ്മെന്റ്,ബ്ലോക്ക് ചെയിന്‍ എന്നീ രണ്ട് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി അനുസരിച്ച് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. 

free course for women by K DISC

തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗൺസിൽ കെ ഡിസ്ക് (K DISC) സഹകരണത്തോടെഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും ഓണ്‍ലൈനായി നടത്തുന്ന എബിസിഡി(ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ്) കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഫുള്‍സ്റ്റാക് ഡെവലപ്മെന്റ്,ബ്ലോക്ക് ചെയിന്‍ എന്നീ രണ്ട് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി അനുസരിച്ച് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. 

പെണ്‍കുട്ടികള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പ് ലഭിക്കും.എന്‍ജിനീയറിംഗ്, സയന്‍സ് ബിരുദധാരികള്‍ക്കും മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കുംവര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും  അപേക്ഷിക്കാം. ഫെബ്രുവരി 24 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസൺ, കംപ്യൂട്ടർ സയൻസ് ബെസിക്, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ. 
   
കേരള സര്‍ക്കാരിന് കീഴിലുള്ള ഐസിറ്റി അക്കാദമി നടത്തുന്ന ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടിസിഎസ് അയോണില്‍ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ലഭിക്കും. കേരള ഡിജിറ്റൽ സർവ്വകാലശാലക്ക് (ഡിയുകെ) കീഴിലുള്ള കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി വിഭാവനം ചെയ്ത ബ്ലോക്ക് ചെയിന്‍ കോഴ്‌സില്‍ അസോസിയേറ്റ്, ഡെവലപ്പര്‍, ആര്‍ക്കിടെക്ച്ചര്‍എന്നിങ്ങനെ ത്രീ ലെവല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലോക്ക് ചെയിന്‍ രംഗത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ലെവലില്‍ പ്രവേശനം നേടാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തിലുള്ള നൂറിലധികം മുന്‍നിര കമ്പനികളില്‍ ഇതിനോടകം പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്.അന്താരാഷ്ട്ര തലത്തില്‍ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്‍നിരയിലുളള ബ്ലോക് ചെയിന്‍,ഫുള്‍സ്റ്റാക്ക്  രംഗങ്ങളില്‍ മികരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.abcd.kdisc.kerala.gov.in  എന്ന വിലാസത്തില്‍ അപക്ഷകള്‍ ഫെബ്രുവരി 19 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471-2700813, 7594051437.

Latest Videos
Follow Us:
Download App:
  • android
  • ios