Training Programme :ഓൺലൈൻ മുഖേന നഴ്‌സുമാർക്ക് ക്രാഷ് പരിശീലനം; സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂളാണ് 16 ദിവസത്തെ ക്രാഷ് കോഴ്‌സ് നടത്തുന്നത്. 

free computer course training

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിലേക്ക് (National Health Mission) നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയ്ക്ക് (Written Test) തയ്യാറെടുക്കുന്നതിന് ഓൺലൈൻ ക്രാഷ് പരിശീലനം നൽകുന്നു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂളാണ് 16 ദിവസത്തെ ക്രാഷ് കോഴ്‌സ് നടത്തുന്നത്. ഓൺലൈൻ ക്ലാസുകൾ 17ന് ആരംഭിക്കും. ഉദ്യോഗാർഥികൾ കൂടുതൽ വിവരങ്ങൾക്ക് 9496015051, 9496015002, 0471-2365445, 0497-2800572, 9496015018 എന്നീ നമ്പരുകളിൽ വിളിക്കുകയോ www.kswdc.org, www.reach.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.

സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനം
കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി നടത്തുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിടിപി, ഫോട്ടോഷോപ്പ് എന്നീ സൗജന്യ കംപ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം മാർച്ച് 17ന് മുമ്പായി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

'സ്‌കൂൾവിക്കി' അവാർഡിന് മാർച്ച് 15 വരെ അപേക്ഷിക്കാം      
കേരളത്തിലെ പതിനയ്യായിരത്തിലധികം സ്‌കൂളുകൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂൾവിക്കി (www.schoolwiki.in) പോർട്ടലിൽ സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്‌കൂളുകൾക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം.  സ്‌കൂൾ വിക്കി പോർട്ടലിലെ പ്രധാന പേജിലെ ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മികച്ച രീതിയിൽ സ്‌കൂൾവിക്കി പേജുകൾ പരിപാലിക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ 1.5 ലക്ഷം, 1 ലക്ഷം, 75,000/ രൂപ എന്ന രീതിയിലും ജില്ലാതലത്തിൽ 25,000, 15,000, 10,000 രൂപ എന്നീ രീതിയിലുമാണ് അവാർഡുകൾ നൽകുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios