Fellowship Rank List : യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പ്രത്യേകമായി ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. 

fellowship rank list published for Young Artists

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് യുവകലാകാരൻമാർക്കുള്ള (Young artists) വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക (Rank LIst) www.keralaculture.org, www.culturedirectorate.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പ്രത്യേകമായി ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ പേരിനു നേരെ കൺഫേംഡ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കലാകാരൻമാരും ആധാറിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 27 മുതൽ 30 വരെയുള്ള തീയതികളിൽ തിരുവനന്തപുരം കിഴക്കേകോട്ട, കോട്ടയ്ക്കകത്തെ സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലോ ഡിസംബർ 27, 28 തീയതികളിൽ തൃശ്ശൂർ സംഗീത നാടക അക്കാദമിയിലോ നിയമനത്തിനായി റിപ്പോർട്ട് ചെയ്യണം.

എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി ആവാസ്‌യോജന (ഗ്രാമീൺ) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ 'എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ്' തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സി.എ /ഐ.സി.ഡബ്ലു.എ വിജയിച്ചവരാകണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സി.എ/ ഐ.സി.ഡബ്ല്യു.എ വിജയിച്ചവരുടെ അഭാവത്തിൽ പ്രവർത്തിപരിചയമുള്ള സി.എ/ ഐ.സി.ഡബ്ലൂ.എ ഇന്റർ യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രതിമാസ ശമ്പളം 30,995 രൂപ. ഡിസംബർ 29 വൈകിട്ട് 5നകം ഗ്രാമ വികസന കമ്മീഷണർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി ഒ, തിരുവനന്തപുരം-03 എന്ന വിലാസത്തിൽ  അപേക്ഷ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃകയും മറ്റു വിശദാംശങ്ങളും www.rdd.lsgkerala.gov.in ൽ ലഭ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios