Kerala PSC : ലാസ്റ്റ് ​ഗ്രേഡ് സെർവെന്റ് മുഖ്യ പരീക്ഷ; പാലക്കാട് ജില്ലയിലെ പരീക്ഷ കേന്ദ്രത്തിൽ മാറ്റം

ഈ രജിസ്റ്റർ നമ്പറിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോ​ഗാർത്ഥികൾ അവർക്ക് ലഭിച്ചിട്ടുള്ള പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതിയ പരീക്ഷ കേന്ദ്രത്തിൽ എത്തി പരീക്ഷയെഴുതേണ്ടതാണ്. 

examination center change LGS exam palakkad

തിരുവനന്തപുരം: നവംബർ 27 ശനിയാഴ്ച നടത്താനിരിക്കുന്ന ലാസ്റ്റ് ​ഗ്രേഡ് സെർവെന്റ്സ് മുഖ്യപരീക്ഷക്ക് (Last Grade Servant Main Exam) പാലക്കാട് ജില്ലയിലെ പരീക്ഷ കേന്ദ്രത്തിൽ മാറ്റമുള്ളതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ‌ (Kerala Public Service Commission) അറിയിച്ചു. രജിസ്റ്റർ നമ്പർ 282119 മുതൽ 282418 വരെയുള്ള അപേക്ഷകർക്ക് സെന്റ്  ആൻസ് സീനിയർ സെക്കന്ററി സ്കൂൾ മുട്ടിക്കുളങ്ങര, സെന്റർ നമ്പർ 13  ആയിരുന്നു പരീക്ഷ കേന്ദ്രം. എന്നാൽ ഇവരുടെ പരീക്ഷകേന്ദ്രം പാലക്കാട്​ ഗവൺമെന്റ് വിക്ടോറിയ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഈ രജിസ്റ്റർ നമ്പറിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോ​ഗാർത്ഥികൾ അവർക്ക് ലഭിച്ചിട്ടുള്ള പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതിയ പരീക്ഷ കേന്ദ്രത്തിൽ എത്തി പരീക്ഷയെഴുതേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0491 2576773 എന്ന നമ്പറിൽ ബന്ധപ്പെടാം. 

പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നാൽപതിലധികം തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിലായി 45 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പി എസ് സിയുടെ www.keralapsc.gov.in  എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ‍ഡിസംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒഴിവുകളുണ്ട്. 

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) - ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), ഫിറ്റര്‍ കാര്‍ഷിക വികസന ക്ഷേമവകുപ്പ്.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) - സെക്യൂരിറ്റി അസിസ്റ്റന്റ്‌ കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഫീല്‍ഡ് ഓഫീസര്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, പ്യൂണ്‍ / അറ്റന്‍ഡര്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II അച്ചടിവകുപ്പ്, ബയോളജിസ്റ്റ് കാഴ്ചബംഗ്ലാവും മൃഗശാലയും, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്)വ്യാവസായിക പരിശീലനം, റേഡിയോഗ്രാഫര്‍ ഗ്രേഡ് II ആരോഗ്യം, ഇലക്ട്രീഷ്യന്‍ ഭൂജലവകുപ്പ്, പ്ലാന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ജൂനിയര്‍ അസിസ്റ്റന്റ്‌കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II കേരള സംസ്ഥാന പട്ടികജാതി / വര്‍ഗ വികസന കോര്‍പ്പറേഷന്‍ ക്ലിപ്തം. 

കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച നിരവധി പരീക്ഷകൾ നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തുമെന്ന് പിഎസ് സി അറിയിപ്പുണ്ട്. കൂടാതെ മുഖ്യപരീക്ഷ തീയതികളിലും മാറ്റമുണ്ടെന്ന് പി എസ് സി അറിയിച്ചിരുന്നു. പുതുക്കിയ പരീക്ഷാ കലണ്ടറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios