പരീക്ഷാ സിലബസ് രഹസ്യരേഖയല്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് പിഎസ്‍സി

പരീക്ഷാ സിലബസ് ചെയർമാൻ അംഗീകരിക്കുന്നതോടുകൂടി പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂൺ 3 ന് തന്നെ പരീക്ഷാ സിലബസ് പി.എസ്.സി. പുറത്തുവിട്ടതാണ്. 
 

Exam syllabus is not confidential PSC said the news was misleading

തിരുവനന്തപുരം: പരീക്ഷാസിലബസ് രഹസ്യരേഖയല്ലെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ലാസ്റ്റ് ഗ്രേഡ്, ക്ലർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും അറിയിപ്പ്. പരീക്ഷാ സിലബസ് ചെയർമാൻ അംഗീകരിക്കുന്നതോടുകൂടി പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂൺ 3 ന് തന്നെ പരീക്ഷാ സിലബസ് പി.എസ്.സി. പുറത്തുവിട്ടതാണ്. 

അടുത്തദിവസം തന്നെ പി.എസ്.സി. വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരീക്ഷാസിലബസുകൾ രഹസ്യസ്വഭാവത്തോട് കൂടിയ രേഖയല്ല. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിനായി മുൻകൂട്ടിതന്നെ പ്രസിദ്ധീകരിച്ച് പ്രചാരണം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ വാർത്തകളിൽ പ്രചരിക്കുന്നതുപോലെ പി.എസ്.സി.യുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരു വിഷയമല്ല. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Latest Videos
Follow Us:
Download App:
  • android
  • ios