Entrance Training : ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എൻട്രൻസ് പരീക്ഷാ പരിശീലനം
സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് അഞ്ചിനകം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം.
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ (Scheduled caste development department) നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന (pre examination training centre) ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ/ നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. മേയ് ഒമ്പതിന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് അഞ്ചിനകം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം ഓഫീസിൽ ലഭ്യമാണ്.
കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍
കോട്ടയം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ മേയില്‍ ആരംഭിക്കുന്ന ടാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാഷ്യല്‍ അക്കൗണ്ടിംഗ് യൂസിംഗ് ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എന്‍ട്രി ആല്‍ഡ് ഓഫീസ് ഓട്ടോമേഷന് എസ്.എസ്. എല്‍.സിയും മറ്റ് കോഴ്‌സുകള്‍ക്ക് പ്ലസ് ടു കൊമേഴ്‌സുമാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ. ഇ. സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യമാണ്. വിശദവിവരത്തിന് ഫോണ്‍: 0481 2534820