എഞ്ചിനീയറിങ് പഠനം മലയാളത്തിൽ: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ നിർദേശം പരിശോധിക്കുന്നു
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അഭിപ്രായവും തേടും. എന്നാൽ പദ്ധതി വേഗത്തിൽ നടപ്പാക്കുന്നത് പ്രയോഗികമാകില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് പഠനം മാതൃഭാഷയായ മലയാളത്തിൽ നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കും. എൻജിനിയറിങ് പഠനം മാതൃഭാഷയിലും ആകാമെന്ന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം പരിശോധിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽപ്പെട്ട 11 ഭാഷകളിൽ എൻജിനിയറിങ് പഠനമാകാമെന്ന് കഴിഞ്ഞവർഷമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇക്കാര്യം നടപ്പാക്കാൻ കഴിയുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അഭിപ്രായവും തേടും. എന്നാൽ പദ്ധതി വേഗത്തിൽ നടപ്പാക്കുന്നത് പ്രയോഗികമാകില്ല. എഞ്ചിനീയറിങ് കോഴ്സുകളുടെ പാഠ്യപദ്ധതി മലയാളത്തിലാക്കുക എന്നത് സങ്കീർണമാണ്. ബിടെക് പോലുള്ളവയിൽ ഒരു ശാഖയിൽത്തന്നെ ഒട്ടേറ പേപ്പറുകൾ ഉള്ളതിനാൽ അവ മലയാളീകരിക്കുന്നതിന് കാലതാമാസവും നേരിടും. പാഠ്യപദ്ധതിയുടെ ഭാഷാന്തരീകരണത്തിനും കാലതാമസം നേരിടും. ഇക്കാര്യങ്ങൾ പരിഗണിച്ചാകും എഞ്ചിനീയറിങ് പഠനം മാതൃഭാഷയിൽ നടപ്പാക്കുന്നതിനെകുറിച്ച് സർക്കാർ നടപടി കൈക്കൊള്ളുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona