East Coast Railway Recruitment 2022 : ഈസ്റ്റ് കോസ്റ്റ് റെയിൽവേ നഴ്സിംഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ് ഒഴിവുകൾ
2022 മാർച്ച് 31 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.
ദില്ലി: ഈസ്റ്റ് കോസ്റ്റ് റെയിൽവേ (East Coast Railway Recruitment) നഴ്സിംഗ് സൂപ്രണ്ട് (Nursing Superintendent), ഫാർമസിസ്റ്റ് (Pharmacist) എന്നീ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്കാൻഡ് കോപ്പി ഉൾപ്പെടുത്തിയ അപേക്ഷ മെയിലിൽ അയക്കാം. സർട്ടിഫിക്കറ്റുകൾ, പ്രവർത്തിപരിചയമുണ്ടെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്, എന്നിവയുടെ സ്കാൻഡ് കോപ്പിയാണ് അയക്കേണ്ടത്. cms_sdp@sbp.railnet.gov.in. മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്. 2022 മാർച്ച് 31 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.
നഴ്സിംഗ് സൂപ്രണ്ട് -4 ഒഴിവുകൾ, ഫാർമസിസ്റ്റ് - 2 ഒഴിവുകൾ, ഹോസ്പിറ്റൽ അറ്റൻഡന്റ് - 4 ഒഴിവുകൾ, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് - 4 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. 44900 ആണ് നഴ്സിംഗ് സൂപ്രണ്ടിന്റെ ശമ്പളം, മറ്റ് ആനുകൂല്യങ്ങളുമുണ്ടായിരിക്കും. ഫാർമസിസ്റ്റിന് 29200 ആണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹോസ്പിറ്റൽ അറ്റൻഡന്റ്, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് എന്നിവർക്ക് 18000 ശമ്പളവും മറ്റ് അലവൻസും ലഭിക്കും.
മൂന്ന് വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‍വൈഫറി കോഴ്സ് കഴിഞ്ഞവർക്ക് നഴ്സിംഗ് സൂപ്രണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. നഴ്സ്, മിഡ്വൈഫ് രജിസ്റ്റേഡ് അംഗീകൃത സർട്ടിഫിക്കറ്റുണ്ടായിരിക്കണം. സയൻസ് വിഷയമായി പഠിച്ച പന്ത്രണ്ടാം ക്ലാസ് യോഗ്യതയും ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.ഫാം യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസോ തത്തുല്യ യോഗ്യതയുള്ളവർക്ക് ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, ഹോസ്പിററൽ അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.