Careers : വനിതാ പോളിടെക്‌നിക് കോളേജിൽ ഡിപ്ലോമ കോഴ്‌സ്; എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ 28ന്

തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഹിയറിങ് ഇമ്പേർഡ് സ്‌പെഷ്യൽ ബാച്ചിലെ നിലവിലുള്ള ഒഴിവുകളിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചു.

diploma course woman polytechnic

തിരുവനന്തപുരം: തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ (woman polytechnic college) വിവിധ ഡിപ്ലോമ കോഴ്‌സുകളിൽ (diploma courses) നിലവിലുള്ള ഒഴിവുകളിലേക്കും ഹിയറിങ് ഇമ്പേർഡ് സ്‌പെഷ്യൽ ബാച്ചിലെ നിലവിലുള്ള ഒഴിവുകളിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചു. നവംബർ 24, 25, 26 തീയതികളിലൊന്നിൽ കൈമനം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനോടൊപ്പം നേരിട്ട് ഹാജരാകണം. ഓരോ ദിവസവും ഹാജരാകുന്ന അപേക്ഷകർക്ക് അഡ്മിഷൻ നൽകിയതിന് ശേഷവും നിലനിൽക്കുന്ന ഒഴിവുകൾ മാത്രമേ തൊട്ടടുത്ത ദിവസം പരിഗണിക്കൂ. യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി, ജാതി, വരുമാനം, നോൺക്രീമിലെയർ, ടി.സി) കൈവശം ഉണ്ടാകണം. വിശദവിവരങ്ങൾക്ക്: www.polyadmission.org, 0471-2491682.

കോളേജ് ഓപ്ഷൻ 25 വരെ നൽകാം
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ബി.എസ്‌സി.നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിൽ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക് വെബ്‌സൈറ്റിൽക്കൂടി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ 25 വരെ സമർപ്പിക്കാം.  ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

പ്രവേശന പരീക്ഷ 28ന്
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈൻ മുഖേന അപേക്ഷിച്ചവർക്ക് 28ന് കോഴിക്കോട് പരീക്ഷ നടത്തും.  പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 2560364.
 

Latest Videos
Follow Us:
Download App:
  • android
  • ios