Vacancies : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. 

deputation vacancy in kerala farmers welfare board

തിരുവനനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസർഗോഡ് (District Executive Office)  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ Executive officer) ജില്ലാ  എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് (Deputation vacancy) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്യുന്ന 43,400-92,200 ശമ്പള സ്‌കെയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ചീഫ് എക്‌സിക്യൂട്ടീവ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ.പി.ഒ, പിൻ: 680004, ഫോൺ: 0487 2386871 എന്ന വിലാസത്തിൽ 2022 ജനുവരി 15 നകം ലഭിക്കണം.

ഗസ്റ്റ് അധ്യാപക അഭിമുഖം
ആറ്റിങ്ങൽ സർക്കാർ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി ഡിസംബർ 29ന് രാവിലെ 11ന് ഓൺലൈൻ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്‌സൈറ്റിൽ (https://www.gcatl.ac.in/) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചറർമാരുടെ അപേക്ഷാ ലിങ്ക് മുഖേന ഡിസംബർ 27 രാത്രി 12 മണിക്കു മുൻപ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios