ഒക്ടോബർ 23 ന് മാറ്റിവെച്ച ബിരുദതല പ്രാഥമിക പരീക്ഷ നവംബർ 13 ന് നടത്തും; കേരള പിഎസ് സി
ഉദ്യോഗാർത്ഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബർ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തുന്നതാണ്.
തിരുവനന്തപുരം: ഒക്ടോബർ 23 ന് പി എസ് സി നടത്താൻ നിശ്ചയിച്ചിരുന്നതും കാലവർഷക്കെടുതി മൂലം മാറ്റിവച്ചതുമായ ബിരുദതലം പ്രാഥമികപരീക്ഷ നവംബർ 13 ന് ശനിയാഴ്ച നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബർ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തുന്നതാണ്.
മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചിരുന്നു ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.
കൂടാതെ ഒക്ടോബർ 21 ന് നടത്താൻ നിശ്ചയിക്കുകയും കാലവർഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷകൾ ഒക്ടോബർ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി അറിയിപ്പിൽ വ്യക്തമാക്കി.