ഒന്നാം ഘട്ടം ബിരുദ തല പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ ഈ മാസം 23 ന്
ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പി എസ് സി അറിയിച്ചു.
തിരുവനന്തപുരം: ബിരുദം (Degree) അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ (Preliminary Examinations) അഡ്മിറ്റ് കാർഡ് (Admission Ticket) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പി എസ് സി (Kerala PSC) അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 23 നാണ് ഒന്നാം ഘട്ട ബിരുദ തല പ്രാഥമിക പരീക്ഷ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദര്‍ശിച്ച് അഡ്മിഷന്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം.
അതുപോലെ തന്നെ 2021 നവംബർ മാസം 1ആം തീയതി മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പരിഷ്കരിച്ച പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പി എസ് സി അറിയിച്ചു. കഴിഞ്ഞ ദിവസം വിവിധ വകുപ്പുതല പരീക്ഷകളും പി എസ് സി മാറ്റിവെച്ചിരുന്നു. പുതുക്കിയ അഡ്മിഷൻ കാർഡ് വെബ്സൈറ്റിലുണ്ട്.
തനിക്കെതിരായ കുറ്റങ്ങള്‍ നിര്‍വ്വികാരനായി കേട്ട് സൂരജ്; ഒന്നും പറയാനില്ലെന്ന് പ്രതികരണം
വീടടച്ച് സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും; പൈശാചിക സംഭവമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ