ഇ​ഗ്നോ എംബിഎ അഡ്മിഷൻ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; ആവശ്യമായ രേഖകൾ എന്തൊക്കെ?

വിദ്യാർത്ഥികൾക്ക് സെപ്തംബർ 30 വരെ ഔദ്യോഗിക വെബ്‌സൈറ്റ്- ignou.ac.in-ൽ എംബിഎ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 22 ആയിരുന്നു അപേ​ക്ഷിക്കാനുള്ള അവസാന തീയതി. 

date extended for IGNOU MBA admission

ദില്ലി: 2022-ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) പ്രവേശനത്തിനുള്ള അപേക്ഷയുടെ അവസാന തീയതി നീട്ടി ഇ​ഗ്നോ. 
വിദ്യാർത്ഥികൾക്ക് സെപ്തംബർ 30 വരെ ഔദ്യോഗിക വെബ്‌സൈറ്റ്- ignou.ac.in-ൽ എംബിഎ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 22 ആയിരുന്നു അപേ​ക്ഷിക്കാനുള്ള അവസാന തീയതി. 

അപേക്ഷ സമർപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ താഴെപ്പറയുന്ന ഡോക്യുമെന്റ്സ് അപ്‍ലോഡ് ചെയ്യണം

  • വിദ്യാർത്ഥിയുടെ ഫോട്ടോ
  • വിദ്യാർത്ഥിയുടെ ഒപ്പ്
  • വയസ്സ് തെളിയിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സ് സർട്ടിഫിക്കറ്റ്
  • യോഗ്യതാ സർട്ടിഫിക്കറ്റ് (12-ാം ക്ലാസ് മാർക്ക് ഷീറ്റ് അല്ലെങ്കിൽ ബിരുദ പാസ് സർട്ടിഫിക്കറ്റ്)
  • എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ( ഉണ്ടെങ്കിൽ)
  • കാറ്റഗറി സർട്ടിഫിക്കറ്റ് (ജനറൽ വിഭാ​ഗത്തിൽ ഉൾപ്പെടാത്തവർക്ക്)
  • ഐഡന്റിറ്റി പ്രൂഫ്
  • ബിപിഎൽ സർട്ടിഫിക്കറ്റ് (ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കിൽ)

ഇഗ്നോ എംബിഎ പ്രവേശനം 2022 രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ

  • ഇഗ്നോയുടെ ഔദ്യോഗിക സൈറ്റ് ignou.ac.in  സന്ദർശിക്കുക.
  • "last date of admission for online and ODL (distance) programmes for July 2022 session is extended”" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • അപേക്ഷാ ഫീസ് അടയ്ക്കുക.
  • കൂടുതൽ ആവശ്യത്തിനായി പേജ് ഡൗൺലോഡ് ചെയ്ത് ഹാർഡ് കോപ്പി സൂക്ഷിക്കുക.


ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു 
കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് 2021-22 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു കോഴ്സുകളിൽ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്,  സിബിഎസ്ഇ സിലബസിൽ 90 ശതമാനമോ അതിലധികമോ, ഐസിഎസ്ഇ സിലബസിൽ 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയിരിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ഷീറ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വകാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി തുടങ്ങിയവ ക്ഷേമനിധിയുടെ  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഒക്ടോബർ 15 ന് മുമ്പായി ലഭിക്കണം. ഫോൺ: 0487-2364866

Latest Videos
Follow Us:
Download App:
  • android
  • ios