Contract Appointment : മലപ്പുറം ജില്ലാ ശുചിത്വമിഷനില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം
അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) ബി.ടെക് സിവില്‍/എം.ടെക് എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറിങുമാണ് യോഗ്യത.
മലപ്പുറം: ജില്ലാ ശുചിത്വമിഷനിലെ വിവിധ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം (contract appointment) നടത്തുന്നു. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം), അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജില്ലാ റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നീ തസ്തികകളിലാണ് നിയമനം. അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) ബി.ടെക് സിവില്‍/എം.ടെക് എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറിങുമാണ് യോഗ്യത. അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ നിയമനത്തിന് (ഒരു ഒഴിവ്) പി.ജി- സോഷ്യല്‍ വര്‍ക്ക്/ കമ്മ്യൂണിക്കേഷന്‍സ്/ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ് അല്ലെങ്കില്‍ ആര്‍ട്സ് പി.ജി - ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേഷന്‍സ്/ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ് യോഗ്യത ഉണ്ടായിരിക്കണം.
ഇംഗ്ലീഷ്/മലയാളം ടൈപ്പിങ്, ബിരുദം, ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നേടിയ പി.ജി.ഡി.സി.എ എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനുള്ള യോഗ്യത. ഈ തസ്തികയിലും ഒരു ഒഴിവാണുള്ളത്. ജില്ലാ റിസോഴ്സ്‌പേഴ്സണ്‍ നിയമനത്തിന് എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറിങ്, എന്‍വിറോണ്‍മെന്റല്‍ സയന്‍സ്, മൈക്രോ ബയോളജി, ബയോകെമിസ്ട്രി യോഗ്യത ഉണ്ടായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ബ്ലോക്ക് റിസോഴ്‌സ് പേണ്‍സണ്‍മാര്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യത. സോഷ്യല്‍വര്‍ക്ക് അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 19ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, പി.എ.യു മലപ്പുറം-പിന്‍: 676507 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. ഫോണ്‍: 0483 2738001.