പട്ടികജാതി പട്ടികവർ​ഗ വിദ്യാർത്ഥികളുടെ സംവരണം അട്ടിമറിക്കുന്നതായി പരാതി

സംസ്ഥാനത്തെ സർവ്വകലാശാലകളിലും, സ്വയംഭരണ കോളേജുകളിലും പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സംവരണം അട്ടിമറിക്കുന്നതായി പരാതി. 

complaint on reservation of minority students

തിരുവനന്തപുരം:  സംസ്ഥാനത്തെ സർവ്വകലാശാലകളിലും, സ്വയംഭരണ കോളേജുകളിലും പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സംവരണം അട്ടിമറിക്കുന്നതായി പരാതി. സ്പെഷൽ അലോട്ട്മെന്‍റിന് മുൻപായി , ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതാണ് വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയാകുന്നത്. മിക്ക കോളേജുകളും പത്രപരസ്യം നൽകി ഒരു ദിവസം പോലും കാത്ത് നിൽക്കാതെ സംവരണ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റുന്നതായും ആരോപണമുണ്ട്.

കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഓൺലൈൻ സൗകര്യങ്ങൾ ഏറ്റവും കുറവ് ലഭിക്കുന്ന എസ് സി ,എസ് ടി വിഭാഗം വിദ്യാർത്ഥികൾ, ആദിവാസി വിദ്യാർത്ഥികൾ ഉൾപ്പടെ ഉന്നതപഠനത്തിനായുള്ള അവസരങ്ങളിലും, സാമ്പത്തിക സാഹചര്യങ്ങളിലും ഇവർ നേരിടുന്നത് കടുത്ത വെല്ലുവിളി. ഇതിനിടെയിലാണ് ഡിഗ്രി ക്ലാസുകളിലേക്കുള്ള പ്രവേശന കടമ്പയും ഇവരെ പ്രതിസന്ധിയിലാക്കുന്നത്. ഒന്നും, രണ്ടും അലോട്ട്മെന്‍റ് കഴിഞ്ഞാൽ എസ് സി, എസ് ടി വിഭാഗം വിദ്യാർത്ഥികൾക്കായി സ്പെഷൽ അലോട്ട്മെന്‍റ് ഉണ്ടാകും. എന്നാൽ എല്ലാ കാര്യങ്ങളും വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്ന കോളേജുകൾ ഇക്കാര്യം മാത്രം മറച്ച് വയ്ക്കുന്നു. ചട്ടപ്രകാരം ദിവസങ്ങൾക്ക് മുൻപെ സീറ്റ് ഒഴിവ് വിശദമാക്കി കോളേജുകൾ പത്രപരസ്യവും നൽകണം. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. ഫലമോ ആരുമറിയാതെ ഇത് ജനറൽ സീറ്റുകളായി മാറും.

വെബ്സൈറ്റിൽ ഇതൊരിക്കലും വരാറില്ല. അതുപോലെ നോട്ടിഫിക്കേഷൻസ് അപ്ഡേറ്റ് ചെയ്യുമ്പോൾ സ്പെഷൽ  അലോട്ട്മെന്റിന്റെ കാര്യം അറിയിക്കാറില്ല. കോണ്ടാക്റ്റ് പേഴ്സണെ വിളിച്ചാൽ കൃത്യമായ ഫോൺ പോലും കിട്ടാറില്ല. വിദ്യാർത്ഥികളിലൊരാൾ വ്യക്തമാക്കുന്നു. ഓൺലൈൻ സൗകര്യം ഇല്ലാത്തതിനാൽ സന്നദ്ധസംഘടനകളുടെ സഹായത്തിലാണ് വിദ്യാർത്ഥികൾ പ്രവേശനം പ്രക്രിയ നടത്തിയെടുക്കുന്നത്. കോളേജുകളിലെ പ്രവേശന രീതി സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകലാശാല ചാൻസലറായ ഗവർണർക്കും, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഇവർ പരാതിയും നൽകിയിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios