പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ സംവരണം അട്ടിമറിക്കുന്നതായി പരാതി: കമ്മീഷൻ സ്വമേധയാ കേസെടുത്തു
സ്‌പോട്ട് അലോട്ട്‌മെന്റിന് മുമ്പ് സീറ്റ് ലഭ്യത സംബന്ധിച്ചും അവ ഏതൊക്കെ വിഷയങ്ങളിൽ എവിടെയൊക്കെ ആണെന്നും വ്യക്തമായ വിവരം വെബ്‌സൈറ്റിൽ നൽകി പട്ടിക വിഭാഗം വിദ്യാർഥികൾക്ക് അർഹമായ സീറ്റുകൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് എല്ലാ സർവകലാശാല രജിസ്ട്രാർമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് സംവരണത്തിന് അർഹരായ പട്ടികവിഭാഗത്തിലെ വിദ്യാർഥികൾക്ക് അലോട്ട്‌മെന്റിൽ പങ്കെടുക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നുള്ള മാധ്യമ വാർത്തയെ തുടർന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്‌പോട്ട് അലോട്ട്‌മെന്റിന് മുമ്പ് സീറ്റ് ലഭ്യത സംബന്ധിച്ചും അവ ഏതൊക്കെ വിഷയങ്ങളിൽ എവിടെയൊക്കെ ആണെന്നും വ്യക്തമായ വിവരം വെബ്‌സൈറ്റിൽ നൽകി പട്ടിക വിഭാഗം വിദ്യാർഥികൾക്ക് അർഹമായ സീറ്റുകൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് എല്ലാ സർവകലാശാല രജിസ്ട്രാർമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന ബന്ധപ്പെട്ട അധികാരികൾക്കെതിരെ നിയമപരമായ നടപടികൾ കമ്മീഷൻ സ്വീകരിക്കുമെന്നും അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona