CLAT 2022 Exam : ക്ലാറ്റ് 2022 പരീക്ഷ തീയതി പ്രഖ്യാപിച്ചു; ഒരേ വർഷം രണ്ട് പരീക്ഷകൾ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

 2022 ക്ലാറ്റ്  പരീക്ഷ മെയ് 8 ന് നടക്കും. 2022-2023 ക്ലാറ്റ് പരീക്ഷ 2022 ഡിസംബർ 18 ന് നടത്താനും  തീരുമാനിച്ചിട്ടുണ്ട്. 

CLAT exam date announced

ദില്ലി: ദ കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് (The Consortium of National Law Universities) 
അടുത്ത വർഷത്തെ (CLAT Exam 2022) ക്ലാറ്റ് പരീക്ഷതീയതികൾ പ്രഖ്യാപിച്ചു. ക്ലാറ്റ് 2022 പരീക്ഷ മെയ് 8 ന് നടത്തും. ജനുവരി 1 മുതൽ പരീക്ഷക്കായുളള (Online Application) ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കും. യുജി, പിജി പ്രോ​ഗ്രാമുകളിലാണ് ലോ അഡ്മിഷൻ പരീക്ഷ നടത്തപ്പെടുന്നത്.  2022 മാർച്ച് 31 വരെ ക്ലാറ്റ് പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. ക്ലാറ്റ് അപേക്ഷ ഫോം ഔദ്യോ​ഗിക വെബ്സൈറ്റായ consortiumofnlus.ac.in. ൽ ലഭ്യമാകും. 

12ാം ക്ലാസ് യോ​ഗ്യത നേടിയ വിദ്യാർത്ഥികൾക്കും അവസാന വർഷ ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ക്ലാറ്റ് യുജി അപേക്ഷ നൽകാവുന്നതാണ്. എൽഎൽബി പൂർത്തിയാക്കിയവർക്കും എൽഎൽബി പ്രോ​ഗ്രാമിന്റെ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ക്ലാറ്റ് എൽഎൽഎം ന് അപേക്ഷിക്കാം. യോ​ഗ്യത പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ക്ലാറ്റ് യുജിക്ക് അപേക്ഷിക്കാം. ക്ലാറ്റ് പിജിക്ക് അപേക്ഷിക്കാൻ 50 ശതമാനം മാർക്ക് ആവശ്യമാണ്. സംവരണ വിഭാ​ഗം വിദ്യാർത്ഥികൾക്ക് മാർക്കിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. 

2022 ൽ രണ്ട് പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൗൺസലിം​ഗ് ഫീ 50000ത്തിൽ നിന്ന് 30000 ആയി കുറച്ചു. സംവരണ വിഭാ​ഗത്തിലുള്ള വിദ്യാർത്ഥികൾക്ക് കൗൺസലിം​ഗ് ഫീസ് 20000 ആണ്. - 2022 ക്ലാറ്റ്  പരീക്ഷ മെയ് 8 ന് നടക്കും. 2022-2023 ക്ലാറ്റ് പരീക്ഷ 2022 ഡിസംബർ 18 ന് നടത്താനും കൺസോർഷ്യം തീരുമാനിച്ചിട്ടുണ്ട്. അതിനാൽ 2022 ൽ ഒരേ വർഷം തന്നെ രണ്ട് പരീക്ഷകൾ നടത്താനാണ് തീരുമാനം.- ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു.  ക്ലാറ്റിന്റെ കൗൺസലിം​ഗ് ഫീ കുറക്കാനും തീരുമാനമായിട്ടുണ്ട്. പൊതുവിഭാ​ഗം വിദ്യാർത്ഥികൾക്ക് 30000 രൂപയാണ് പുതുക്കിയ ഫീസ്. മുമ്പ് 50000 രൂപയായിരുന്നു. സംവരണ വിഭാ​ഗക്കാർക്ക് 20000  മതിയാകും. 

Latest Videos
Follow Us:
Download App:
  • android
  • ios