Civil Service : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി സിവിൽ സർവീസ് പരീക്ഷാ പരിശീലനം

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 

civil service academy exam training

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ്) ഉപകേന്ദ്രങ്ങളിലും ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏപ്രിൽ 24 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ https://kscsa.org യിൽ 22ന് വൈകുന്നേരം അഞ്ച് മണിവരെ ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 0471-2313065, 2311654, 8281098863, 8281098864, കൊല്ലം: 9446772334, മൂവാറ്റുപുഴ: 8281098873,  പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്ല്യാശ്ശേരി: 8281098875.

കരാർ നിയമനം: 22  വരെ അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്വർക്ക് എൻജിനിയർ, നെറ്റ്വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www.cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios