കേരള സർവകലാശാല പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം: വിശദവിവരങ്ങളും മാറ്റങ്ങളും ഇവയാണ്...
കേരളസർവകലാശാല 2021 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.കോം. വാർഷിക സ്കീം (പ്രൈവറ്റ്, ഇംപൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) പാർട്ട് മൂന്ന് ഏപ്രിൽ 2021 പരീക്ഷകളുടെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്.
തിരുവനന്തപുരം: കേരളസർവകലാശാല 2021 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.കോം. വാർഷിക സ്കീം (പ്രൈവറ്റ്, ഇംപൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) പാർട്ട് മൂന്ന് ഏപ്രിൽ 2021 പരീക്ഷകളുടെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30മുതൽ 4.30 വരെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ. പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ. ആർട്സ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികളിൽ ഇംപൂവ്മെന്റ് വിദ്യാർത്ഥികളിൽ രജിസ്റ്റർ നം.3031703142, 3031903005 മുതൽ 3031903103 വരെയുളളവർ കാഞ്ഞിരംകുളം കെ.എൻ.എം. ആർട്സ് ആന്റ് സയൻസ് സെൽഫ്ഫിനാൻസിംഗ് കോളജിലും ഒന്നാം വർഷ സപ്ലിമെന്ററി വിദ്യാർത്ഥികളിൽ രജിസ്റ്റർ നം. 1403209 മുതൽ 1403231 വരെയും 3031503047 മുതൽ 3031503242 വരെയും 3031603001 മുതൽ 3031603046 വരെയും 3031703005 മുതൽ 3031703149 വരെയും 3031803001 മുതൽ 3031803393 വരെയുളളവർ ഗവൺമെന്റ് ആർട്സ് കോളജിൽ തന്നെ പരീക്ഷ എഴുതണം.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികളിൽ രജിസ്റ്റർ നം. 3031912004 മുതൽ 3031912302 വരെയുളള ഇംപൂവ്മെന്റ് വിദ്യാർത്ഥികൾ കൊച്ചുവേളി ശംഭുവട്ടം ഗവ.എൽ.പി.എസിലെ യു.ഐ.ടി. വേളിയിലും രജിസ്റ്റർ നം. 3032012001 മുതൽ 3032012200 വരെയുളള ഒന്നാം വർഷ വിദ്യാർത്ഥികൾ ഉതിയാർമൂല എൽ.പി.എസ്. കാട്ടായിക്കോണത്തെ യു.ഐ.ടി. കാട്ടായിക്കോണത്തും രജിസ്റ്റർ നം. 3032012201 മുതൽ 3032012219 വരെയുളള ഒന്നാം വർഷ വിദ്യാർത്ഥികളും എല്ലാ സപ്ലിമെന്ററി വിദ്യാർത്ഥികളും
വർക്കല ശിവഗിരി എസ്.എൻ.ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും (എസ്.എൻ.കോളേജ് വർക്കലയ്ക്ക് സമീപം) പരീക്ഷ എഴുതണം.
ചേർത്തല സെന്റ്.മൈക്കിൾസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച് എല്ലാ വിദ്യാർത്ഥികളും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ പരീക്ഷ എഴുതണം. കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജാ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച് എല്ലാ
വിദ്യാർത്ഥികളും അഞ്ചൽ സെന്റ് ജോൺസ് കോളേജിലും ചേർത്തല എസ്.എൻ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച് രജിസ്റ്റർ നം.762101 മുതൽ 762135 വരെയുളള വിദ്യാർത്ഥികൾ ചേർത്തല എൻ.എസ്.എസ്. കോളജിൽ പരീക്ഷ എഴുതണം.
ചാത്തന്നൂർ എസ്.എൻ.കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും കൊട്ടിയം എം.എം.എൻ.എസ്.എസ്. കോളജിലും തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച് എല്ലാ വിദ്യാർത്ഥികളും ചാവർകോട് സി.എച്ച്.എം.എം. കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും നെടുമങ്ങാട് ഗവ. കോളജ്, തിരുവനന്തപുരം ആർട്സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച് എല്ലാ വിദ്യാർത്ഥികളും പിരപ്പൻകോട് ഗവ.ഹയർസെക്കന്ററി സ്കൂൾ ക്യാമ്പസിലെ യു.ഐ.ടി. പിരപ്പൻകോടും പരീക്ഷ എഴുതണം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച് എല്ലാ വിദ്യാർത്ഥികളും ധനുവച്ചപുരം കോളേജ് ഓഫ് അപ്ലേഡ് സയൻസിലും കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും തോന്നയ്ക്കൽ ശ്രീ സത്യസായ് ആർട്സ് ആന്റ് സയൻസ് കോളജിലും കൊല്ലം ടി.കെ.എം., കൊല്ലംഫാത്തിമ്മമാതാ കോളജ്, കൊല്ലം എസ്.എൻ. കോളജ് ഫോർ വിമൻ എന്നീ കോളജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച് എല്ലാ വിദ്യാർത്ഥികളും പുനലൂർ എസ്.എൻ.കോളജിലും പരീക്ഷ എഴുതണം.
ആറ്റിങ്ങൽ ഗവ.കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ മാത്രം നിലമേൽ എൻ.എസ്.എസ്. കോളജിലും തിരുവനന്തപുരം മാർഇവാനിയോസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ ഓൺലൈൻ വിദ്യാർത്ഥികളും തിരുവനന്തപുരം എം.ജി.കോളജിലും പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദങ്ങൾക്ക് മാറ്റമില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona