CAT 2021 Result : ക്യാറ്റ് 2021 പരീക്ഷ ഫലം പ്രഖ്യാപിച്ചു; 100 ശതമാനം സ്കോർ നേടിയത് 9 പേർ

ടോപ് സ്‌കോറർമാരിൽ നാല് പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും രണ്ട് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണുള്ളത്.

CAT 2021 Result announced

ദില്ലി: കോമൺ അഡ്മിഷൻ ടെസ്റ്റ് 2021 (CAT) (Common Admission Test 2021) ഫലം തിങ്കളാഴ്ച (ജനുവരി 3, 2022) ഔദ്യോഗിക വെബ്‌സൈറ്റിൽ (Result Announced) പ്രഖ്യാപിച്ചു.  https://iimcat.ac.in  എന്ന വെബ്സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.  ഒമ്പത് പേർ 100 ശതമാനം മാർക്ക് നേടിയതായി  ക്യാറ്റ് കൺവീനർ പ്രൊഫ.എം.പി.റാം മോഹൻ പറഞ്ഞു. ഇവരിൽ 7 പേർ എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ടോപ് സ്‌കോറർമാരിൽ നാല് പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും രണ്ട് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണുള്ളത്.

കൂടാതെ, 19 വിദ്യാർത്ഥികൾ 99.99 ശതമാനം നേടി. ഇവരിൽ 16 പേരും എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. 19 വിദ്യാർഥികളിൽ 18 ആൺകുട്ടികളും ഒരു പെൺകുട്ടിയും 99.98 ശതമാനം നേടി. CAT 2021 സ്കോറുകളെ അടിസ്ഥാനമാക്കി, തുടർന്നുള്ള പ്രവേശന പ്രക്രിയകൾക്കായി IIM-കൾ അവരുടെ ഷോർട്ട്‌ലിസ്റ്റുകൾ ഉടനെ പുറത്തിറക്കും. 88 ഐഐഎം ഇതര സ്ഥാപനങ്ങളും അവരുടെ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഈ വർഷം CAT 2021 സ്കോറുകൾ ഉപയോഗിക്കും.

ഔദ്യോ​ഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിക്കുക. ശേഷം ക്യാറ്റ് 2021 സ്കോർ കാർഡ് ‍ഡൗൺലോഡ് ചെയ്യുന്നതിനായി ലോ​ഗിൻ ചെയ്യുക. പാസ് വേർഡ്, യൂസർ ഐഡി എന്നിവ ഉപയോ​ഗിച്ച് വേണം ലോ​ഗിൻ ചെയ്യാൻ.  ഇന്ത്യയിലുടനീളമുള്ള വിവിധ ഐഐഎമ്മുകളുടെ ബിരുദാനന്തര ബിരുദ, ഫെല്ലോ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിന് CAT ആവശ്യമാണ്. എം‌ബി‌എ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ലിസ്റ്റ് ചെയ്തിട്ടുള്ള ഐഐഎം ഇതര സ്ഥാപനങ്ങൾക്കും CAT സ്കോറുകൾ ഉപയോഗിക്കാം.
 

Latest Videos
Follow Us:
Download App:
  • android
  • ios