കൊവിഡ് 19: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർക്ക് വേതനത്തിനു പുറമെ കൊവിഡ് അലവൻസും ലഭിക്കും.
പാലക്കാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലക്കാട് ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർക്ക് വേതനത്തിനു പുറമെ കൊവിഡ് അലവൻസും ലഭിക്കും.
തസ്തികയും ശമ്പളവും
1. എം.ബി.ബി.എസ് മെഡിക്കൽ ഓഫീസർ-പ്രതിമാസം 45,000 രൂപയും 17200 രൂപ കൊവിഡ് അലവൻസും
2. ലാബ് ടെക്നീഷ്യൻ- ദിവസവേതനം 467 രൂപയും 317 രൂപ കൊവിഡ് അലവൻസും
3. സ്റ്റാഫ് നേഴ്സ്- ദിവസവേതനം 567 രൂപയും 242 രൂപ കൊവിഡ് അലവൻസും
4. എക്സറേ ടെക്നീഷ്യൻ/ റേഡിയോഗ്രാഫർ-ദിവസ വേതനം 467 രൂപയും 317 കൊവിഡ് അലവൻസും
താത്‌പര്യമുളളവർ covidhrpkd@gmail.com ൽ ബയോഡാറ്റ, വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ബയോഡാറ്റയിൽ ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അപേക്ഷ നേരിട്ട് സ്വീകരിക്കില്ല. ഉദ്യോഗാർത്ഥികൾ വിജ്ഞാപന തീയതിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കണം. അല്ലാത്തവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭ്യമാണ്. ഫോൺ - 0491 2504695, 8943374000.