തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമിക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് എന്നിവയുടെ നിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, മത്സ്യക്കുളം എന്നിവയ്ക്ക് ധനസഹായം ലഭിക്കും.   കൂടാതെ പശു, ആട്, കോഴി എന്നിവ വാങ്ങുന്നതിനും ബാങ്കുകള്‍ മുഖേന ലോണ്‍ ലഭ്യമാക്കും.  

can apply for gramika project

തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമിക എന്ന പേരില്‍ ഒരു പുതിയ പദ്ധതി നടപ്പാക്കുന്നു.  പദ്ധതി വഴി അഞ്ച് പഞ്ചായത്തുകളില്‍ 500 കുടുംബങ്ങള്‍ക്ക് തൊഴിലവസരം ലഭ്യമാക്കും. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മംഗലപുരം, പോത്തന്‍കോട്, കഠിനംകുളം, അഴൂര്‍, അണ്ടൂര്‍ക്കോണം എന്നീ പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.  

കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് എന്നിവയുടെ നിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, മത്സ്യക്കുളം എന്നിവയ്ക്ക് ധനസഹായം ലഭിക്കും.   കൂടാതെ പശു, ആട്, കോഴി എന്നിവ വാങ്ങുന്നതിനും ബാങ്കുകള്‍ മുഖേന ലോണ്‍ ലഭ്യമാക്കും.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇതിനുളള ധനസഹായം മുന്‍കൂറായി ബാങ്കുകളില്‍ നിന്നും വായ്പയായി ലഭിക്കുകയും വായ്പയായി ലഭിക്കുന്ന മുഴുവന്‍ തുകയും സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി മുഖേന ഗുണഭോക്താക്കള്‍ക്ക് നല്‍കി ബാങ്കുകളില്‍ തിരിച്ചടക്കാനുളള സംവിധാനം ഒരുക്കുകയും ചെയ്യും.  വിധവകള്‍, വികലാംഗര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍, ദാരിദ്രരേഖയ്ക്ക് താഴെയുളളവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും.  

തൊഴിലുറപ്പ് മുഖേന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നോ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളില്‍ നിന്നോ ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫാറത്തിലുളള അപേക്ഷ സെപ്റ്റംബര്‍ 25 ന് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അറിയിച്ചു.  അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വസ്തുവിന്റെ കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പ് കൂടി ഉള്‍പ്പെടുത്തണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios