പി.ജി. പ്രവേശനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, പുനർമൂല്യ നിർണ്ണയം അപേക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ

എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈലില്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ ഉണ്ടാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് പ്രിന്റ്ഔട്ട് സൂക്ഷിക്കണം. 

calicut university latest news

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈലില്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ ഉണ്ടാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് പ്രിന്റ്ഔട്ട് സൂക്ഷിക്കണം. അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് പിന്നീട് അവസരമുണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. https://admission.uoc.ac.in

പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം

റഗുലര്‍, പ്രൈവറ്റ്, എസ്.ഡി.ഇ. വാര്‍ഷിക സ്‌കീമില്‍ 1995-ലോ അതിനു ശേഷമോ കോഴ്സ് പൂര്‍ത്തീകരിച്ച് ഒന്ന്, രണ്ട് വര്‍ഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് വിഷയങ്ങളില്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വെബ്‌സൈറ്റിലുള്ള രജിസ്ട്രേഷന്‍ ലിങ്ക് വഴി ഒക്ടോബര്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം നവംബര്‍ 05-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ 2005 സിലബസിലാണ് എഴുതേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷയും പരീക്ഷ അപേക്ഷയും

2018 ബാച്ച് നാലാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 29-ന് തുടങ്ങും. സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം, 2019 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 11 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്.- മൂന്നാം സെമസ്റ്റർ പി.ജി. 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2020 പരീക്ഷക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷക്കണം. നേരത്തേ ഫീസടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. ഓണ്‍ലൈന്‍ ലിങ്ക് ഒക്‌ടോബര്‍ 7 വരെ സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ. നാലാം സെമസ്റ്റര്‍ എം.ബി.എ. (ഈവനിംഗ്), രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios