കാലിക്കറ്റ് സർവകലാശാല ബിഎഡ്. പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി
സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ അയക്കണം.
വിഭിന്നശേഷി, കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ്, ഡിഫന്‍സ്, ടീച്ചേഴ്‌സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടാകില്ല. ഈ വിഭാഗക്കാരുടെ റാങ്ക്‌ലിസ്റ്റ് കോളജുകളിലേക്ക് നല്‍കുകയും അതത് കോളേജുകള്‍ പ്രവേശനം നല്‍കുകയും ചെയ്യും. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ കോളേജിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മറ്റ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ – 0494 2407016, 017
സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനം
2021 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.സി.,എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ – 0494 2407016, 017
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona