കേൾവിപരിമിതർക്ക് ആംഗ്യഭാഷയിൽ 'മൂക്' ഒരുക്കി കാലിക്കറ്റ് ഇ.എം.എം.ആർ.സി.; രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വരെ
ആറാഴ്ചയാണ് കോഴ്സ് കാലാവധി. തിരുവനന്തപുരം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ കൊമേഴ്സ് വകുപ്പ് മേധാവി ഡോ. യു.ബി. ഭാവനയാണ് ഇത് തയ്യാറാക്കിയത്.
കോഴിക്കോട്: കേൾവി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി. ആംഗ്യഭാഷയിൽ 'മൂക്' (മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) ഒരുക്കി. 'ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ' എന്ന പേരിലുള്ള കോഴ്സ് സ്വയം പോർട്ടലിൽ ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായി സ്വയം പോർട്ടലിൽ ആംഗ്യഭാഷയിൽ നടത്തുന്ന കോഴ്സിന് ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാനാകുമെന്ന് ഇ.എം.എം.ആർ.സി. ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു.
ആറാഴ്ചയാണ് കോഴ്സ് കാലാവധി. തിരുവനന്തപുരം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ കൊമേഴ്സ് വകുപ്പ് മേധാവി ഡോ. യു.ബി. ഭാവനയാണ് ഇത് തയ്യാറാക്കിയത്. സജിത്ത് കുമാർ കോയിക്കലാണ് കോഴ്സിന്റെ നിർമാതാവ്. കൊമേഴ്സ്, മാനേജ്മെന്റ് പഠിതാക്കൾക്ക് അനുയോജ്യമായ ക്ലാസിന് ആംഗ്യഭാഷക്ക് പുറമെ സംഭാഷണ അകമ്പടിയുമുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ആംഗ്യഭാഷയുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. മൂക് പ്രോഗ്രാമുകൾ ധാരാളമുണ്ടെങ്കിലും കേൾവി പരിമിതിയുള്ളവർക്ക് ഇത് വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona