ബി.എഫ്.എ കോഴ്‌സ് പ്രവേശനം; ഓൺലൈൻ അപേക്ഷ ആരംഭിച്ചു
പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ 22 മുതൽ ഓൺലൈനായി സമർപ്പിക്കാം. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും. പ്ലസ്ടുവോ തത്തുല്യ യോഗ്യതോ നേടിയവർക്ക് അപേക്ഷിക്കാം. പൊതു വിഭാഗത്തിലുള്ള അപേക്ഷകർക്ക് അപേക്ഷഫീസ് 300 രൂപയും പട്ടികജാതി പട്ടികവർഗക്കാരായ അപേക്ഷകർക്ക് അപേക്ഷഫീസ് 150 രൂപയുമാണ്. ഓൺലൈനായി അപേക്ഷകൾ 30നകം നൽകണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. ഫോൺ: 0471-2561313.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona