Bank Of Baroda Recruitment : ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ്: ഒഴിവുകളുടെ വിശദവിവരങ്ങളറിയാം

42 തസ്തികകളിലെ ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്.

bank of baroda recruitment drive

ദില്ലി: ബാങ്ക് ഓഫ് ബറോഡ (BOB) (Bank Of Baroda) ഹെഡ് അല്ലെങ്കിൽ ഡെപ്യൂട്ടി ഹെഡ്, മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ (Applications Invited) ക്ഷണിച്ചു. 42 തസ്തികകളിലെ ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് - bankofbaroda.in വഴി  അപേക്ഷിക്കാം. അപേക്ഷ ആരംഭിക്കുന്ന തീയതി - ഫെബ്രുവരി 23, 2022 ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - മാർച്ച് 15, 2022

ഒഴിവുകളുടെ വിശദാംശങ്ങൾ:

ഹെഡ്/ ഡെപ്യൂട്ടി ഹെഡ് - ലാർജ് കോർപ്പറേറ്റ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 1
ഹെഡ് / ഡെപ്യൂട്ടി ഹെഡ് – പ്രോജക്ട് ഫിനാൻസ് – ഇൻഫ്രാസ്ട്രക്ചർ & ESG (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 1
ഹെഡ് / ഡെപ്യൂട്ടി ഹെഡ് - MSME ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 1
ഹെഡ് / ഡെപ്യൂട്ടി ഹെഡ് – റീട്ടെയിൽ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 1
ഹെഡ് / ഡെപ്യൂട്ടി ഹെഡ് -എന്റർപ്രൈസ് ആൻഡ് ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 1
ഹെഡ് / ഡെപ്യൂട്ടി ഹെഡ് - ഫ്രോഡ് ഇൻസിഡെന്റ്സ് ആന്റ് റൂട്ട് കോസ് അനാലിസിസ്  (റിസ്ക് മാനേജ്മെന്റ് വകുപ്പ്):1
ഹെഡ് / ഡെപ്യൂട്ടി ഹെഡ് - പോർട്ട്ഫോളിയോ മോണിറ്ററിംഗ് & ക്വാളിറ്റി കൺട്രോൾ (റിസ്ക് മാനേജ്മെന്റ് വകുപ്പ്):1
ഹെഡ്/ ഡെപ്യൂട്ടി ഹെഡ് – ബാങ്ക്, NBFC, FI സെക്ടർ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് വകുപ്പ്):1
ഹെഡ് / ഡെപ്യൂട്ടി ഹെഡ് - റൂറൽ & അഗ്രികൾച്ചർ ലോൺ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്):1
ഹെഡ്/ ഡെപ്യൂട്ടി ഹെഡ്- മോഡൽ ഡെവലപ്‌മെന്റ് ആൻഡ് അനലിറ്റിക്‌സ് (റിസ്‌ക് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്):1
ഹെഡ്/ ഡെപ്യൂട്ടി ഹെഡ് - ക്രെഡിറ്റ് റേറ്റിംഗ് അനാലിസിസ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 1
സീനിയർ മാനേജർ- ലാർജ് കോർപ്പറേറ്റ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്):3
സീനിയർ മാനേജർ- ബാങ്ക്, NBFC, FI സെക്ടർ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് (റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്): 3
സീനിയർ മാനേജർ -പ്രോജക്റ്റ് ഫിനാൻസ് - ഇൻഫ്രാസ്ട്രക്ചർ & ESG: 2
സീനിയർ മാനേജർ- എംഎസ്എംഇ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 2
സീനിയർ മാനേജർ- റീട്ടെയിൽ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 1
സീനിയർ മാനേജർ- റൂറൽ & അഗ്രികൾച്ചർ ലോൺസ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 1
സീനിയർ മാനേജർ എന്റർപ്രൈസ് ആൻഡ് ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റ്: 7
സീനിയർ മാനേജർ- മോഡൽ ഡെവലപ്‌മെന്റ് ആൻഡ് അനലിറ്റിക്‌സ്: 4
സീനിയർ മാനേജർ പോർട്ട്ഫോളിയോ മോണിറ്ററിംഗ് & ക്വാളിറ്റി കൺട്രോൾ: 2
സീനിയർ മാനേജർ- ഫ്രോഡ് ഇൻസിഡെന്റ്സ് ആന്റ് റൂട്ട് കോസ് അനാലിസിസ്: 2
മാനേജർ - റിസ്ക് അനലിസ്റ്റ്: 3
മാനേജർ - ഫ്രോഡ് റിസ്ക് അനലിസ്റ്റ്: 1

ഹെഡ് /ഡെപ്യൂട്ടി ഹെഡ്: അപേക്ഷകർക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) ബിരുദം അല്ലെങ്കിൽ മുഴുവൻ സമയ എംബിഎ/പിജിഡിഎം അല്ലെങ്കിൽ തത്തുല്യവും കുറഞ്ഞത് 10 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

സീനിയർ മാനേജർ: ഉദ്യോഗാർത്ഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) ബിരുദം അല്ലെങ്കിൽ മുഴുവൻ സമയ എംബിഎ/പിജിഡിഎം അല്ലെങ്കിൽ തത്തുല്യവും കുറഞ്ഞത് 5 വർഷവും ഉണ്ടായിരിക്കണം.

മാനേജർ: റിസ്ക് അനലിസ്റ്റ് (ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്) - ഉദ്യോഗാർത്ഥികൾ ബി.ഇ.യിൽ ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഡാറ്റ സയൻസിൽ ബി.ടെക് അല്ലെങ്കിൽ ഗണിതശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ ബിരുദവും കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

മാനേജർ: ഫ്രോഡ് റിസ്ക് അനലിസ്റ്റ് (ഫ്രാഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്) - അപേക്ഷകർ കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഡാറ്റാ സയൻസ്/ മെഷീൻ ലേണിംഗ് & എഐ എന്നിവയിൽ ബി.ടെക്/ ബി.ഇ./ എം. ടെക്/ എം.ഇ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടിയിൽ ബിരുദം അതായത് B.Sc/ BCA/ MCA. കൂടാതെ SAS-ൽ നിന്നുള്ള നിർബന്ധിത സർട്ടിഫിക്കേഷനും  3 വർഷത്തെ പ്രവൃത്തിപരിചയം വേണം. 
 

Latest Videos
Follow Us:
Download App:
  • android
  • ios