മദ്രാസ് ഐഐടിയിൽ അസിസ്റ്റന്റ് പ്രൊഫസർ; സ്പെഷൽ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക
ദില്ലി: മദ്രാസ് ഐ.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ്I,II തസ്തികകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലേക്കായി അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ലു.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. പി.എച്ച്.ഡി. ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ് തത്തുല്യം യോഗ്യത.. മികച്ച അക്കാദമിക പശ്ചാത്തലവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. 35 വയസ്സ് പ്രായം ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക https://www.iitm.ac.in/. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 2. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് SC, ST, OBC-NCL, EWS ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. . ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിശദമായ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കണം.
ഏകദേശം 550 അദ്ധ്യാപകരും 8000-ൽ പരം വിദ്യാർത്ഥികളും 1250 മറ്റ് ഉദ്യോഗസ്ഥരും മദ്രാസ് ഐഐടിയിലുണ്ട്. ഐ.ഐ.ടി-എം എന്നാണിത് പൊതുവെ അറിയപ്പെടുന്നത്. ഏകദേശം 250 ഹെക്ടറുകളോളം വിസ്തീർണ്ണത്തിലാണ് ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസ്. ബിരുദ, ബിരുദാനന്തര-ബിരുദ, ഗവേഷണ ബിരുദങ്ങൾ സാങ്കേതിക-ശാസ്ത്ര-മാനവിക-മാനേജു്‌മെന്റ് ഉൾപടെയുള്ള ഏകദേശം 15-ൽ പരം വിഭാഗങ്ങളിൽ പഠിക്കുവാൻ ഐ.ഐ.ടി മദ്രാസിൽ അവസരമുണ്ട്.. ബി.ടെക് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ജോയിന്റ് എൻട്രൻസ് പരീക്ഷയിലൂടെയാണു നടത്തുന്നത്.