UPSC CISF Recruitment 2021 : സിഐഎസ്എഫിൽ 19 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 21

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്‌എഫ്) 19 തസ്തികകളിലേക്ക് നിയമനം നടത്തും.

Assistant Commandants vacancy CISF

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) (Union Public Service Commission) 19-ലധികം അസിസ്റ്റന്റ് കമാൻഡന്റ് (എസി) (Assistant Commandants) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ  വിജ്ഞാപനം (Notifications) പുറപ്പെടുവിച്ചു. കമ്മീഷന്റെ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്‌എഫ്) 19 തസ്തികകളിലേക്ക് നിയമനം നടത്തും. റിക്രൂട്ട്‌മെന്റ് ഡ്രൈവിനായുള്ള ഔദ്യോഗിക അറിയിപ്പ് UPSC-upsc.gov.in-ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ റിലീസ് ചെയ്‌തിട്ടുണ്ട്.  വിജ്ഞാപനം ഡിസംബർ ഒന്നിന് പുറത്തിറങ്ങി, തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 21 ആണ്.

യുപിഎസ്‍സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹോംപേജിൽ സിഐഎസ്എഫ് എസി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ 2021 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ രജിസ്റ്റർ ചെയ്യുക. അപേക്ഷ ഫോമിൽ വിശദവിവരങ്ങൾ പൂരിപ്പിക്കുക. അപേക്ഷഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി സിഐഎസ്ഫ് ഓഫീസിലേക്ക് അയച്ചു കൊടുക്കണം. ഡയറക്ടർ ജനറൽ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, 13, സിജിഒ കോംപ്ലക്സ്, ലോധി റോ​ഡ് ന്യൂഡെൽഹി 110003 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios