IOCL Recruitment 2021 : ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 527 അപ്രന്റീസ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 4
ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ - 68, ഒഡീഷ - 69, ഝാർഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകൾ.
ദില്ലി: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ (Indian Oil Corporation LImited) നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ 527 അപ്രന്റീസ് (Apprentice vacancies) ഒഴിവുകളാണുള്ളത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4 ആണ്. ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ - 68, ഒഡീഷ - 69, ഝാർഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകൾ.
ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ., ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50% മാർക്കോടെ ബിരുദം, ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം (നോൺ ഗ്രാജുവേറ്റ്), ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു/ തത്തുല്യം, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്, ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): പ്ലസ് ടു ജയം (നോൺ ഗ്രാജുവേറ്റ്). ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം, റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.
ഡിസംബർ 19 ന് നടത്തുന്ന താത്ക്കാലിക എഴുത്തുപരീക്ഷക്ക് ഉദ്യോഗാർത്ഥികൾ ഹാജരാകണം. അപ്രന്റീസ് ട്രെയിനിംഗ് കാലാവധി 12 മാസമാണ്. ട്രേഡ് അപ്രന്റീസ് ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റീസ്) പരിശീലന കാലാവധി 15 മാസമാണ്. അതുപോലെ തന്നെ ട്രേഡ് അപ്രന്റീസ് റീട്ടെയ്ൽ സെയിൽസ് അസോസിയേറ്റ് (ഫ്രെഷർ) പരിശീലന കാലാവധി 14 മാസമാണെന്നും ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.