NORKA Roots : ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്, ലാബ് ടെക്നീഷ്യൻ; നിയമനം നോർക്ക റൂട്ട്സ് വഴി
നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം. അവസാന തീയതി ഡിസംബര്‍ 10.
തിരുവനന്തപുരം: ബഹ്‌റിനിലെ (Bahrain) പ്രമുഖ സ്വകാര്യ ആശുപത്രിയിലെ (Private hospital) നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു (Nurse and Lab technician) താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി (Norka Roots) നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം. നിലവിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്റിൻ ദിനാർ (ഏകദേശം 69,000 ഇന്ത്യൻ രൂപ). ലാബ്‌ടെക്‌നീഷ്യൻ ഒഴിവിലേക്ക് ബി.എസിസി എം.എൽ.ടി. കഴിഞ്ഞു കുറഞ്ഞത് അഞ്ചു വർഷം ലാബ് ടെക്‌നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷൻമാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350 - 375 ബഹ്റിൻ ദിനാർ. പ്രായ പരിധി: 40 വയസ്സിൽ താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2021 ഡിസംബർ 10.
നഴ്സുമാർക്ക് നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പ്
ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പോടെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ്) അക്കാദമിയുമായി ചേർന്ന് നടത്തുന്ന ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം. കോഴ്സ് ഫീസിന്റെ 75 ശതമാനം തുകയും സ്‌കോളർഷിപ്പ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9895762632, 9567293831, 9946256047, 18004253939 (ടോൾ ഫ്രീ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.