അസിസ്റ്റന്റ് മാനേജർ, ഫോർമാൻ; ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ യൂണിറ്റിൽ ഒരു വർഷത്തേക്ക് നിയമനം

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള എൻ.റ്റി.സി/എൻ.എ.സി സർട്ടിഫിക്കറ്റും 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 

Appointment for one year in Fractional Assistance Equipment Manufacturing Unit

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷന്റെ കൊറ്റാമത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (എം.ആർ.എസ്.റ്റി) യുണിറ്റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് മാനേജർ, ഫോർമാൻ തസ്തികകളിൽ നിയമനത്തിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള എൻ.റ്റി.സി/എൻ.എ.സി സർട്ടിഫിക്കറ്റും 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 

സഞ്ചിത വേതനം പ്രതിമാസം 20,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും, യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും mrstckshpwc@gmail.com എന്ന മെയിലിൽ സ്‌കാൻ ചെയ്ത് ആഗസ്റ്റ് 13 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അയക്കണം. വിശദവിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios