ക്ലാര്‍ക്ക് നിയമനം കംപ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന്; സംരംഭകർക്ക് റെസിഡന്‍ഷ്യല്‍ വര്‍ക്ക്‌ഷോപ്പ്
ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിനായി നടത്തിയ എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള സ്‌കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന് രാവിലെ 9 മണി മുതൽ നടക്കും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ (Contract Appointment) താത്ക്കാലികാടിസ്ഥാനത്തില്‍ (Clerks) ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിനായി നടത്തിയ (Written test) എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള സ്‌കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന് രാവിലെ 9 മണി മുതൽ നടക്കും. പട്ടം സെന്റ്‌മേരീസ് ഹൈസ്‌കൂളിലാണ് കംപ്യൂട്ടര്‍ അധിഷ്ഠിത സ്‌കില്‍ ടെസ്റ്റ് നടത്തുന്നത്. യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍, സ്‌കില്‍ ടെസ്റ്റിന് അനുവദിച്ചിട്ടുള്ള സമയക്രമം, ലാബ് നമ്പര്‍ എന്നിവ https://trivandrum.nic.in എന്ന വെബ്‌സൈറ്റില്‍ 'താല്‍ക്കാലിക ക്ലാര്‍ക്ക്-ഉദ്യോഗാര്‍ത്ഥി പട്ടിക' എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍, വാട്ട്‌സാപ്പ്, എസ്.എം.എസ് എന്നിവ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്തിന് 30 മിനിറ്റ് മുന്‍പ് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന് തിരിച്ചറിയല്‍ രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ലാബുകളില്‍ പ്രവേശിക്കണമെന്ന് എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു. വൈകി എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും സ്‌കില്‍ ടെസ്റ്റിന് അനുവദിക്കുന്നതല്ല.
സംരംഭകര്‍ക്കായി മൂന്ന് ദിവസത്തെ റെസിഡന്‍ഷ്യല്‍ വര്‍ക്ക്‌ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്(K-IED) മൂന്ന് ദിവസത്തെ റെസിഡന്‍ഷ്യല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 11 മുതല്‍ 13 വരെ K-IED ക്യാമ്പസിലാണ് വര്‍ക്ക് ഷോപ്പ്. സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി- ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വര്‍ക് ഷോപ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ടറി എക്‌സ്‌പെര്‍ട്‌സ്, മറ്റ് വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.
ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വ്യവസായം ആരംഭിക്കുന്നതിനുള്ള പദ്ധതികളും നടപടിക്രമങ്ങളും വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ജി.എസ്.ടി അടിസ്ഥാനകാര്യങ്ങള്‍, ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ്, എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ് & റിസ്‌ക് മാനേജ്‌മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കയറ്റുമതി മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയവയാണ് വര്‍ക് ഷോപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം എന്നിവ ഉള്‍പ്പെടെ 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. www.kied.info എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 30 ന് മുന്‍പ് അപേക്ഷിക്കണമെന്ന് സി.ഇഒ അറിയിച്ചു. 30 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0484 2532890, 2550322, 9605542061, 7012376994.