CBSE Single Girl Child Scholarship 2021 : സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് ; ജനുവരി 17 വരെ അപേക്ഷിക്കാം

സ്കോളർഷിപ്പ് ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 17 വരെ അപേക്ഷിക്കാം.

apply for CBSE Single girl child scholarship

ദില്ലി: ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് (Single Girl Child Scholarship) അപേക്ഷകളുടെ ഓൺലൈൻ നടപടികൾ പൂർത്തിയാക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി (CBSE) സിബിഎസ്ഇ.  ഓൺലൈൻ അപേക്ഷാ (Online application) നടപടികൾ ഡിസംബർ 27 മുതൽ ആരംഭിച്ചു. സ്കോളർഷിപ്പ് ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ ജനുവരി 17 വരെ അപേക്ഷിക്കാം. ഡിസംബർ 31 മുതൽ 2022 ജനുവരി 25 വരെ സ്‌കൂളുകൾ ഓൺലൈൻ അപേക്ഷ പരിശോധിക്കേണ്ടതുണ്ട്. "ഒറ്റ പെൺകുട്ടികളുടെ സ്‌കോളർഷിപ്പിന് അപേക്ഷകർക്ക് ഓൺലൈനായി അപേക്ഷിക്കാം, സ്‌കൂളുകൾ അവരുടെ സ്‌കൂളിലെ വിദ്യാർത്ഥികളുടെ അപേക്ഷാ ഫോമുകൾ പരിശോധിക്കേണ്ടതുണ്ട്," സിബിഎസ്ഇ അറിയിപ്പിൽ പറയുന്നു. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവരും  ട്യൂഷൻ ഫീസ് 1500 രൂപയിൽ കൂടാത്ത, സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത, സ്കൂളിൽ പഠിക്കുന്ന  11, 12 ക്ലാസുകളിൽ പഠിക്കുന്നവരുമായ ഒറ്റപ്പെൺകുട്ടികളുായിരിക്കണം അപേക്ഷകർ. ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ഈ സ്കോളർഷിപ്പ് ലഭ്യമാകൂ. "പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ രക്ഷിതാക്കളുടെ ശ്രമങ്ങൾ തിരിച്ചറിയുന്നതിനും മികച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്,"  സിബിഎസ്ഇ പ്രസ്താവനയിൽ പറയുന്നു.  

സിബിഎസ് പത്താം ക്ലാസ് റോൾ നമ്പറും ജനനതീയതിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യാം. cbse.nic.in സന്ദർശിക്കുക. നോട്ടിഫിക്കേഷന് തൊട്ടു താഴെ Single girl child scholarship X-2021 REG എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം ആപ്ലിക്കേഷൻ ലിങ്ക് തെരഞ്ഞെടുക്കുക. പുതിയ വിൻഡോ ഓപ്പണായി വരും. അതിൽ ഫ്രെഷ് ഓർ റിന്യൂവൽ എന്നതിൽ ഏതാണോ ആ അപേക്ഷ ഫോം തെരഞ്ഞെടുക്കുക. നിർദ്ദേശങ്ങൾ കൃത്യമായി വായിച്ചു നോക്കിയതിന് ശേഷം  SGC-X fresh application or renewal എന്നതിൽ ഏതെങ്കിലും ക്ലിക്ക് ചെയ്യുക. ആവശ്യപ്പെട്ടിരിക്കുന്ന ഡോക്യുമെന്റ് അപ്ഡലോഡ് ചെയ്ത് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക. സബ്മിറ്റ് കൊടുക്കുക. പിന്നീടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios