Navodaya School Jobs : നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്തികകളിൽ 1925 ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 10

രാജ്യത്താകെയുള്ള 649 ജവാഹര്‍ നവോദയ വിദ്യാലയങ്ങളിലുമുള്ള ഒഴിവിലേക്കാണ് നവോദയ വിദ്യാലയ സമിതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

application invited job vacancies navodaya school

ദില്ലി: നവോദയ വിദ്യാലയങ്ങളില്‍ അനധ്യാപക തസ്തികകളിലേക്ക് 1925 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. നോയ്ഡയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലും ഭോപാല്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നൗ, പട്‌ന, പുണെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകളിലും രാജ്യത്താകെയുള്ള 649 ജവാഹര്‍ നവോദയ വിദ്യാലയങ്ങളിലുമുള്ള ഒഴിവിലേക്കാണ് നവോദയ വിദ്യാലയ സമിതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

അസിസ്റ്റന്റ് കമ്മിഷണര്‍ 5 : ഹ്യുമാനിറ്റീസ്/സയന്‍സ്/ കൊമേഴ്‌സ് വിഷയത്തില്‍ ബിരുദവും നിര്‍ദിഷ്ട ശമ്പള സ്‌കെയിലില്‍ പ്രവൃത്തിപരിചയവും. 45 വയസ്സ്, 78,800 - 2,09,200 രൂപ.
അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിന്‍) - 2 : ബിരുദം, നിര്‍ദിഷ്ട ശമ്പള സ്‌കെയിലില്‍ പ്രവൃത്തിപരിചയം. 45 വയസ്സ്. 67,700 - 2,08,700 രൂപ.
ഫീമെയില്‍ സ്റ്റാഫ് നഴ്‌സ് - 82: പന്ത്രണ്ടാംക്ലാസ് വിജയം/തത്തുല്യം. നഴ്‌സിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ബി.എസ്‌സി. നഴ്‌സിങ്. ഇന്ത്യന്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഹോസ്പിറ്റല്‍/ക്ലിനിക്കില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്. 44,900 - 1,42,400 രൂപ.
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ 10 : ബിരുദവും കംപ്യൂട്ടര്‍ ഓപ്പറേഷന്‍ അറിവും. 18 - 30 വയസ്സ്. 35,400 - 1,12,400 രൂപ.
ഓഡിറ്റ് അസിസ്റ്റന്റ് 11 : ബി.കോമും ഗവ./സെമി. ഗവ./സ്വയംഭരണ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 18 - 30 വയസ്സ്. 35,400 - 1,12,400 രൂപ.
ജൂനിയര്‍ ട്രാന്‍സ്‌ലേഷന്‍ ഓഫീസര്‍ 4 : ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ മുഖ്യവിഷയമായോ നിര്‍ബന്ധിത വിഷയമായോ മാധ്യമമായോ നേടിയ ബിരുദവും ബിരുദാനന്തര ബിരുദവും. ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള തര്‍ജമയില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും കേന്ദ്ര/സംസ്ഥാന ഗവ. ഓഫീസുകളില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 32 വയസ്സ്. 35,400 - 1,12,400 രൂപ.

ജൂനിയര്‍ എന്‍ജിനിയര്‍ 1 : സിവില്‍ എന്‍ജിനിയറിങ്/ത്രിവത്സര ഡിപ്ലോമയും ഗവ./സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്. 29,200 - 92,300 രൂപ.
സ്റ്റെനോഗ്രാഫര്‍ 22 : സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (പന്ത്രണ്ടാംക്ലാസ്). ഇംഗ്ലീഷില്‍ മിനിറ്റില്‍ 80 വാക്ക് ഷോര്‍ട്ട് ഹാന്‍ഡ്, 40 വാക്ക് ടൈപ്പിങ് സ്പീഡും ഹിന്ദിയില്‍ മിനിറ്റില്‍ 60 വാക്ക് ഷോര്‍ട്ട് ഹാന്‍ഡ്, 30 വാക്ക് ടൈപ്പിങ് സ്പീഡും. 1827 വയസ്സ്. 25,500 - 81,100 രൂപ.
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ 4 : ബിരുദം, വേഡ് പ്രോസസിങ്ങിലും ഡേറ്റാ എന്‍ട്രിയിലുമുള്ള കഴിവും ഒരുവര്‍ഷ?െത്ത ഗവ. അംഗീകൃത കംപ്യൂട്ടര്‍ ഡിപ്ലോമയും. 1830 വയസ്സ്. 25,500 - 81,100 രൂപ.
കാറ്ററിങ് അസിസ്റ്റന്റ് -  87 : സെക്കന്‍ഡറി സ്‌കൂളും(പത്താം ക്ലാസ്) കാറ്ററിങ്ങില്‍ നേടിയ ത്രിവത്സര ഡിപ്ലോമ/ തത്തുല്യം (കേന്ദ്ര/സംസ്ഥാന ഗവ. ടൂറിസം വകുപ്പ് അംഗീകൃതം). അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് വൊക്കേഷണല്‍ വിഷയമായി നേടിയ സി.ബി.എസ്.ഇ. സീനിയര്‍ സെക്കന്‍ഡറി (പന്ത്രണ്ടാം ക്ലാസ്) വിജയവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ കാറ്ററിങ്ങില്‍ ട്രേഡ് പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റും ഡിഫന്‍സില്‍ 10 വര്‍ഷത്തെ സേവനവും (വിമുക്തഭടര്‍). 35 വയസ്സ്. 25,500 - 81,100 രൂപ.

ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഹെഡ്ക്വാര്‍ട്ടേഴ്‌സ്/ആര്‍.ഒ. കേഡര്‍) - 8 : സീനിയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും (പന്ത്രണ്ടാം ക്ലാസ്) മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസസ് ആന്‍ഡ് ഓഫീസ് മാനേജ്‌മെന്റ് വൊക്കേഷണല്‍ വിഷയമായ സീനിയര്‍ സെക്കന്‍ഡറി പ്ലസ്ടു ലെവല്‍ വിജയവും (സി.ബി.എസ്.ഇ./സ്റ്റേറ്റ് ബോര്‍ഡ്). 18 - 27 വയസ്സ്, 19,900 - 63,200 രൂപ.
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെ.എന്‍.വി. കേഡര്‍) 622 : സീനിയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും (പന്ത്രണ്ടാംക്ലാസ്) മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസസ് ആന്‍ഡ് ഓഫീസ് മാനേജ്‌മെന്റ് വൊക്കേഷണല്‍ വിഷയമായ സീനിയര്‍ സെക്കന്‍ഡറി പ്ലസ്ടു ലെവല്‍ വിജയവും (സി.ബി.എസ്.ഇ./സ്റ്റേറ്റ് ബോര്‍ഡ്). 18 - 27 വയസ്സ്, 19900 - 63200 രൂപ.
ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍ -  273 : പത്താംക്ലാസ് വിജയവും ഇലക്ട്രിഷ്യന്‍ അല്ലെങ്കില്‍ വയര്‍മാന്‍/പ്ലംബിങ് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, വയറിങ്, പ്ലംബിങ് ജോലിയില്‍ രണ്ടുവര്‍ഷത്തെ പരിചയവും. 18 - 40 വയസ്സ്. 19,900 - 63,200 രൂപ.
ലാബ് അറ്റന്‍ഡന്റ് - 142 : പത്താംക്ലാസ് വിജയവും ലബോറട്ടറി ടെക്‌നിക് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ സയന്‍സ് സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് വിജയം. 1830 വയസ്സ്. 18,000 - 56,900 രൂപ.
മെസ് ഹെല്‍പ്പര്‍ - 629 : പത്താംക്ലാസ് വിജയം (ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് പാസായിട്ടില്ലാത്തവര്‍ ജോലിയില്‍ പ്രവേശിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ നേടിയാല്‍മതി). ഗവ. റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍/സ്‌കൂളുകളിലോ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം. സ്‌കില്‍ ടെസ്റ്റ് പാസാവണം. 18 - 30 വയസ്സ്. 18,000 - 56,900 രൂപ.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് - 23 : പത്താംക്ലാസ് വിജയം. 18 - 30 വയസ്സ്. 18,000 - 56,900 രൂപ. വിവരങ്ങള്‍ക്ക്: www.navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios