വീവിംഗ് ആൻഡ് ടെയിലറിംഗ് കോഴ്‌സ് പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം

വീവിംഗ് ആൻഡ് ടെയ്‌ലറിംഗ് കോഴ്‌സിന് ഏഴാം ക്ലാസ് ജയിച്ച പട്ടികവർഗ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

application invited for weaving and tailoring course

തിരുവനന്തപുരം: വിതുര ചേന്നൻപാറയിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള പ്രോഡക്ഷൻ കം ട്രെയിനിംഗ് സെന്ററിൽ വീവിംഗ് ആൻഡ് ടെയ്‌ലറിംഗ് കോഴ്‌സിന് ഏഴാം ക്ലാസ് ജയിച്ച പട്ടികവർഗ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലെ അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, സത്രം ജംഗ്ഷൻ, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തിലോ, സൂപ്പർവൈസർ, പ്രോഡക്ഷൻ കം ട്രെയിനിംഗ് സെന്റർ, ചേന്നൻപാറ, വിതുര എന്ന വിലാസത്തിലോ 25ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷയുടെ മാതൃകയും മറ്റുവിശദ വിവരങ്ങളും പ്രോഡക്ഷൻ കം ട്രെയിനിംഗ് സെന്ററിലോ, കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എം.ഡബ്ല്യു.ടി.സി ഞാറനിലി എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യണം. ഫോൺ: 9496070346 (നെടുമങ്ങാട്), 9496070345 (വാമനപുരം), 9496070344 (കുറ്റിച്ചൽ). സൂപ്പർവൈസർ, പ്രോഡക്ഷൻ കം ട്രയിനിംഗ് സെന്റർ ചേന്നൻപാറ:  9496737851.

സീനിയർ ഡെവലപ്പർ ഒഴിവ്
കേരള ഹൈക്കോടതിയിലെ ഇ കോർട്ട് പദ്ധതിയിൽ സീനിർ ഡെവലപ്പറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്/ എം.എസ്.സി/ എം.സി.എ യോഗ്യതയും കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി എന്നിവയിൽ സ്‌പെഷ്യലൈസേഷനും വേണം. 35,291 രൂപ വേതനം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.. വിശദവിവരങ്ങൾക്ക്: www.hckrecruitment.in.

Latest Videos
Follow Us:
Download App:
  • android
  • ios