KGTE Printing Technology : കെ.ജിറ്റി.ഇ പ്രിന്‍റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. 

application invited for KGTE Printing technology

എറണാകുളം; സാങ്കേതിക വിദ്യാഭ്യാസ  വകുപ്പും സ്റ്റേറ്റ് സെന്‍റ ഫോർ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ്   ട്രെയിനിംഗും (സി-ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന സംസ്ഥാന ഗവ അംഗീകാരമുളള ഒരു വർഷ കെ.ജി.റ്റി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍, കെ.ജി.റ്റി.ഇ പ്രസ് വർക്ക് ആന്‍റ്  കെ.ജി.റ്റി.ഇ പോസ്റ്റ് ഓപ്പറേഷന്‍ ആന്‍റ് ഫിനിഷിംഗ് 2022-23 അധ്യയന വർഷം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ  കൺട്രോളർ സർട്ടിഫിക്കറ്റുകൾ നൽകുന്ന കോഴ്സിൽ പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം  ലഭിക്കും.

ഒ.ബി.സി /എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാനപരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം  ലഭിക്കും. അപേക്ഷാ ഫോറം, പ്രോസ്പെക്ടസ് എന്നിവ സെന്‍ററിന്‍റെ പരിശീലന വിഭാഗത്തിൽ നിന്ന് 100 രൂപയ്ക്ക് നേരിട്ടും, 135 രൂയുടെ മണി ഓർഡറായി ഓഫിസർ ഇന്‍ചാർജ്, സ്റ്റേറ്റ്  സെന്‍റർ ഫോ‌ർ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിംഗ് ഗവ എൽ.പി സ്കൂൾ കാമ്പസ്, തോട്ടക്കാട്ടുകര.പി.ഒ, ആലുവ 683108 വിലാസത്തിൽ തപാൽ മാർഗവും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2605322, 9605022555.

Latest Videos
Follow Us:
Download App:
  • android
  • ios